റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുന്ന ട്രെയിന്‍; വീഡിയോ പഴയത്- Fact Check

By Web Team  |  First Published Jul 23, 2024, 4:35 PM IST

റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന ട്രെയിനിന്‍റെ ഒരു ബോഗി പാളം തെറ്റുന്നതായാണ് വീഡിയോയില്‍ കാണുന്നത്


ദില്ലി: രാജ്യത്ത് അടുത്തിടെ നിരവധി ട്രെയിനുകള്‍ പാളം തെറ്റിയിരുന്നു. ഇവയിലൊന്നിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ വാസ്‌തവവിരുദ്ധമാണ് എന്നതാണ് യാഥാര്‍ഥ്യം. സോഷ്യല്‍ മീഡിയ പ്രചാരണവും അതിന്‍റെ വസ്‌തുതയും പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന ട്രെയിനിന്‍റെ ഒരു ബോഗി പാളം തെറ്റുന്നതായാണ് വീഡിയോയില്‍ കാണുന്നത്. അപകടം കണ്ട് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു യാത്രക്കാരി ഭയന്ന് ഓടിമാറുന്നതും യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. ഇതൊരു റെയില്‍വേ സ്റ്റേഷനാണോ സര്‍ക്കസ് കൂടാരമാണോ എന്നറിയില്ല എന്ന പരിഹാസത്തോടെയാണ് വിക്കി എന്ന യൂസര്‍ വീഡിയോ 2024 ജൂലൈ 23ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ വസ്‌തുത. 

रेल मंत्री "अश्विनी वैष्णव" जी ये वीडियो देखिए गजब का वीडियो है! पता ही नहीं चल रहा है स्टेशन है या सर्कस का कोई शो आप बताएं कृपया, भारतीय रेलवे में आखिर क्या चल रहा है? pic.twitter.com/UUujORg1BL

— VIcky (@Raga_No1)

വസ്‌തുത

പ്രചരിക്കുന്ന വീഡിയോ സമീപ ദിവസങ്ങളിലൊന്നും നടന്ന അപകടത്തിന്‍റെ ദൃശ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതും ഒന്‍പത് വര്‍ഷം പഴക്കമുള്ളതുമാണ്. മുംബൈയില്‍ ഒന്‍പത് വര്‍ഷം മുമ്പ് നടന്ന ഒരു ട്രെയിന്‍ അപകടത്തിന്‍റെ ദൃശ്യമാണിത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന ഈ വീഡിയോ ഇനിയാരും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യരുത് എന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു. വൈറല്‍ വീഡിയോ ഒന്‍പത് വര്‍ഷം പഴയതാണ് എന്ന് ഈസ്റ്റേണ്‍ റെയില്‍വേയും വ്യക്തമാക്കി.   

सोशल मीडिया पर रेल हादसे के एक पुराने वीडियो को हालिया समय का बताकर झूठे दावे के साथ शेयर किया जा रहा है

▶️ यह वीडियो भ्रामक है।

▶️ मुंबई में ट्रेन के पटरी से उतरने का यह 9 साल बहुत पुराना वीडियो है।

▶️ कृपया ऐसे भ्रामक वीडियो को आगे साझा न करें! pic.twitter.com/ucjGVCaNOh

— PIB Fact Check (@PIBFactCheck)

Read more: വൈറല്‍ വീഡിയോയില്‍ കാണുന്നത് കടല്‍പശുവാണോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!