സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് കൊവിഡ് കാലത്തെ തിക്കും തിരക്കും ചര്‍ച്ചയാക്കിയിരിക്കുന്നത്
കൊല്‍ക്കത്ത: കൊവിഡ് 19 വ്യാപനത്തിനിടെ രാജ്യം അണ്‍ലോക്ക്‌ഡൗണിലൂടെ കടന്നുപോവുകയാണ്. രാജ്യം റെയില്‍വേ, വ്യോമ, റോഡ് ഗതാഗത്തിന് നേരത്തെ തന്നെ തുറന്നുകൊടുത്തിരുന്നു. ഇതോടെ റെയില്‍വേ സ്റ്റേഷനുകള്‍ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് കൊവിഡ് കാലത്തെ തിക്കും തിരക്കും ചര്‍ച്ചയാക്കിയിരിക്കുന്നത്.
പ്രചാരണം ഇങ്ങനെ
(സ്‌ക്രീന്‍ഷോട്ട്- ട്വിറ്റര്‍ വീഡിയോ)
'കൊല്‍ക്കത്തയിലെ സീല്‍ഡാ റെയില്‍വേ സ്റ്റേഷനാണിത്. ലോക്ക്‌ഡൗണിന് ശേഷം ആദ്യമായി ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ കണ്ട കാഴ്‌ച' ഇങ്ങനെ എന്ന തലക്കെട്ടിലാണ് സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിലും ട്വിറ്ററിലും വാട്‌സ്‌ആപ്പിലും വീഡിയോ പ്രചരിക്കുന്നത്.
(സ്‌ക്രീന്‍ഷോട്ട്- വാട്‌സ്‌ആപ്പ് സന്ദേശം)
വസ്‌തുത
എന്നാല്‍ വൈറലായിരിക്കുന്ന വീഡിയോ 2018 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. റണാഘട്ട് സ്റ്റേഷനില്‍ രാവിലെ 8.30ന് കണ്ട കാഴ്‌ച എന്ന തലക്കെട്ടില്‍ ഈ വീഡിയോ 2018 സെപ്റ്റംബര്‍ 23ന് ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടെത്താനായി. യൂട്യൂബിലും സമാന വീഡിയോ 2018ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാം.
(സ്‌ക്രീന്‍ഷോട്ട്- ഫേസ്‌ബുക്ക് വീഡിയോ)
(സ്‌ക്രീന്‍ഷോട്ട്- യൂട്യൂബ് വീഡിയോ)
നിഗമനം
കൊവിഡ് കാലത്തെ തിരക്കുപിടിച്ച റെയില്‍വേ സ്റ്റേഷന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. കൊവിഡ് വ്യാപനത്തിന് മുമ്പ് 2018ല്‍ പശ്ചിമ ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യമാണ് കൊവിഡുമായി കൂട്ടിക്കെട്ടി ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.