ക്രിക്കറ്റ് കളിച്ചതാണ്, മൂക്കുംകുത്തി വീണു; വീഡിയോയിലുള്ളത് രാജസ്ഥാന്‍ മുഖ്യമന്ത്രിയോ? Fact Check

By Web TeamFirst Published Jan 4, 2024, 2:33 PM IST
Highlights

ക്രിക്കറ്റ് കാണാനായി ഏറെപ്പേര്‍ കൂടിനില്‍ക്കുന്ന ഗ്രൗണ്ടില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്

ക്രിക്കറ്റ് കളിക്കുന്നതിനിടെ കാലുകളുടെ നിയന്ത്രണം തെറ്റി ഒരാള്‍ മറിഞ്ഞുവീഴുന്നതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ഇദേഹം അടിതെറ്റി വീഴുകയായിരുന്നു. രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയാണ് വീഡിയോയിലുള്ളത് എന്നൊരു അവകാശവാദം ദൃശ്യം പങ്കുവെക്കുന്നവര്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ അവകാശവാദം ശരിതന്നെയോ എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

ക്രിക്കറ്റ് കാണാനായി ഏറെപ്പേര്‍ കൂടിനില്‍ക്കുന്ന ഗ്രൗണ്ടില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ടെന്നീസ് ബോള്‍ ക്രീസ് വിട്ടിറങ്ങി അടിച്ചകറ്റാന്‍ ശ്രമിക്കവെ ഏറെ പ്രായമുള്ള ഒരാള്‍ മറിഞ്ഞുവീഴുകയായിരുന്നു. സമീപത്തുള്ളവര്‍ ഉടനെ ഇദേഹത്തെ പിടിച്ചെഴുന്നേല്‍പിക്കുന്നതും 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. 2023 ഡിസംബര്‍ 29ന് എക്‌സില്‍ പങ്കുവെച്ച വീഡിയോ ഇതിനകം ഒരുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 'രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വിസ്‌മയ ഷോട്ട്' എന്ന പരിഹാസത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

राजस्थान के मुखमंत्री..!!
भजनलाल का अदभुद शॉर्ट..!!😄😄😄

👇👇👇👇 pic.twitter.com/DIk1POyj4V

— BeatalPret (@beatalPret)

വസ്‌തുതാ പരിശോധന

വീഡിയോയില്‍ കാണുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി തന്നെയോ എന്നറിയാന്‍ വൈറല്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ഒഡിഷ ടിവി എക്സില്‍ 2023 ഡിസംബര്‍ 25ന് ട്വീറ്റ് ചെയ്ത ഒരു വീഡിയോ കണ്ടെത്താന്‍ സാധിച്ചു. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഒഡിഷ ടിവി പങ്കുവെച്ചിരിക്കുന്നത്. ഒഡിയ ഭാഷയിലുള്ള ഈ ട്വീറ്റിനൊപ്പം #BhupinderSingh എന്ന ഹാഷ്ടാഗ് കാണാം. ബിജു ജനതാദളിന്‍റെ എംഎല്‍എയാണ് ഭുപീന്ദര്‍ സിംഗ് എന്ന് കൂടുതല്‍ പരിശോധനകളില്‍ നിന്ന് മനസിലായി. 


ହିରୋ ମାର୍କା ଷ୍ଟାଇଲରେ ତୟାର ଥିଲେ, ବଲ୍ ପଡ଼ିଲା ବ୍ୟାଟ୍ ବି ବୁଲାଇଲେ ହେଲେ ନିୟନ୍ତ୍ରଣ ହରାଇ ତଳେ କଚାଡ଼ି ହୋଇ ପଡ଼ିଗଲେ । pic.twitter.com/5tKPj2FAbM

— ଓଟିଭି (@otvkhabar)

ഒഡിഷയിലെ കനാക് ന്യൂസ് 2023 ഡിസംബര്‍ 25ന് തന്നെ യൂട്യൂബില്‍ ഈ സംഭവത്തെ കുറിച്ച് വീഡിയോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും പരിശോധനയില്‍ മനസിലായി. തന്‍റെ ക്രിക്കറ്റ് കഴിവ് പരിശോധിക്കുന്നതിനിടെ ബിജെഡി എംഎല്‍എ ഭുപീന്ദര്‍ സിംഗിന് പരിക്കേറ്റു എന്ന തലക്കെട്ടോടെയാണ് കനക് ന്യൂസ് വാര്‍ത്ത അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. 

നിഗമനം

ക്രിക്കറ്റ് കളിക്കുന്നതിനിടെ രാജസ്ഥാന്‍റെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അടിതെറ്റി വീണതായുള്ള പ്രചാരണം വ്യാജമാണ്. വൈറല്‍ വീഡിയില്‍ കാണുന്നത് ഒഡിഷയിലെ എംഎല്‍എയായ ഭുപീന്ദര്‍ സിംഗ് ആണ്.  

Read more: അയോധ്യയില്‍ സ്ഥാപിക്കാനുള്ള കൊടിമരം കൊണ്ടുപോകുന്നതായി വീഡിയോ വൈറല്‍; പക്ഷേ സത്യം മറ്റൊന്ന്! Fact Check

click me!