ബിജെപി ചിഹ്നമുള്ള ടീഷര്‍ട്ട് ധരിച്ച് രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടോ? ചിത്രത്തിന്‍റെ സത്യമിത്

By Web Team  |  First Published Jan 23, 2024, 11:59 AM IST

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം


ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളും സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട് എന്ന് പൊതുവെ പറയാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും ഫേക്ക് ന്യൂസുകളും കൂടുതല്‍ പടരുക. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാര്‍ട്ടികള്‍ ഇലക്ഷന്‍ ക്യാംപയിന്‍ തുടങ്ങിയിരിക്കേ വ്യാജ പ്രചാരണങ്ങളും സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ഒരു പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

Latest Videos

undefined

ഇന്ത്യ മുന്നണിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും മുഖങ്ങളിലൊന്നായ രാഹുല്‍ ഗാന്ധി ബിജെപിയുടെ താമര ചിഹ്നം ആലേഖം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നതായി ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. രാഹുലിന്‍റെ പുറംഭാഗത്താണ് ഈ ലോഗോ കാണുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു പൊതുസമ്മേളനത്തില്‍ രാഹുല്‍ ഇത്തരത്തില്‍ താമര ചിഹ്നം പതിച്ച വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ടു എന്നാണ് ചിത്രം ഷെയര്‍ ചെയ്യുന്നവരുടെ അവകാശവാദം. 

വസ്‌തുതാ പരിശോധന

രാഹുല്‍ ഗാന്ധിയുടെതായി പ്രചരിക്കുന്ന ചിത്രത്തില്‍ യഥാര്‍ഥത്തില്‍ ബിജെപിയുടെ ലോഗോ ഇല്ല എന്നതാണ് വസ്തുത. കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകളുടെ സഹായത്തോടെ രാഹുലിന്‍റെ ഫോട്ടോയില്‍ ബിജെപി ചിഹ്നം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്. രാഹുലിന്‍റെ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 

റിവേഴ്സ് ഇമേജ് സെര്‍ച്ച് ഫലം

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിറിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധിയുടെ ഒറിജിനല്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. ഇതില്‍ കാണുന്ന ചിത്രത്തില്‍ രാഹുലിന്‍റെ ടീഷര്‍ട്ടിന്‍റെ പിന്‍ഭാഗത്ത് താമര ചിഹ്നം കാണാനാവില്ല. ബിജെപി ചിഹ്നം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് രാഹുല്‍ ഗാന്ധിയുടെ വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തം. 

Read more: ശ്രീനഗറില്‍ ക്ലോക്ക് ടവറില്‍ ശ്രീരാമ രൂപം തെളിച്ചെന്ന് വീഡിയോ പ്രചാരണം, അല്ലെന്ന് നിരവധി പേര്‍; സത്യമെന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!