ചാഞ്ചാട്ടം ഇടതിലും? ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാവോ ഇത്? സത്യാവസ്ഥ അറിയാം

By Web Team  |  First Published Mar 7, 2024, 3:37 PM IST

പാലക്കാട്ടെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജു കുമാര്‍ അണ്ടത്തോട് ബിജെപിയില്‍ ചേര്‍ന്നു എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്


പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നേതാക്കളുടെ കൂടുമാറ്റം നടക്കുന്ന സമയമാണിത്. ദേശീയതലത്തിലെ ഭരണപാര്‍ട്ടിയായ ബിജെപിയിലേക്ക് വിവിധ കക്ഷികളില്‍ നിന്ന് നേതാക്കള്‍ ഒഴുകുന്നതാണ് ട്രെന്‍ഡ്. ഇത്തരത്തില്‍ പാലക്കാട്ടെ ഒരു സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നോ? സിപിഎം നേതാവും പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജു കുമാര്‍ അണ്ടത്തോട് ബിജെപിയില്‍ ചേര്‍ന്നതായുള്ള ഫേസ്‌ബുക്ക് പ്രചാരണങ്ങളുടെ വസ്‌തുത അറിയാം.

പ്രചാരണം 

Latest Videos

undefined

'പാലക്കാട്ടെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ബിജു കുമാര്‍ അണ്ടത്തോട് ബിജെപിയില്‍ ചേര്‍ന്നു' എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. നിരവധിയാളുകളാണ് ഈ കാര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അവയുടെ ലിങ്കുകള്‍ 1, 2, 3 എന്നിവയില്‍ കാണാം. എഫ്‌ബി പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. 

വസ്‌തുത

എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന പാലക്കാട്ടെ സിപിഎം നേതാവ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തെറ്റാണ് എന്നതാണ് യാഥാര്‍ഥ്യം. വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍ 2024 ഫെബ്രുവരി 13ന് ഫേസ്ബുക്കില്‍ പങ്കുവെച്ച അഞ്ച് ഫോട്ടോകളില്‍ ഒന്നാണെന്ന് കാണാം. 'ഖത്തറിൽ നിന്ന് ജയിൽ മോചിതനായ ശ്രീ. രാകേഷിനെ പ്രകാശ് ജാവദേകർജിയോടൊപ്പം വീട്ടിലെത്തി സന്ദർശിച്ചു. ശ്രീ വി. വി. രാജേഷും സന്നിഹിതനായിരുന്നു' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍റെ എഫ്‌ബി പോസ്റ്റ്. ചിത്രത്തിലുള്ളത് പാലക്കാട്ടെ സിപിഎം നേതാവ് അല്ല എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. 

നിഗമനം

സിപിഎം നേതാവും പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജു കുമാര്‍ അണ്ടത്തോട് ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 

Read more: കിരീട വിവാദത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം

 

click me!