മാര്‍ക്കറ്റുകളില്‍ വില്‍പനച്ചരക്കായി മാറിക്കഴിഞ്ഞോ മനുഷ്യമാംസം? യാഥാര്‍ഥ്യം എന്താണ് എന്ന് നമുക്ക് നോക്കാം
ഒടുവില്‍ മനുഷ്യമാംസവും ആകര്‍ഷകമായ പായ്‌ക്കറ്റുകളിലാക്കി ശീതീകരിച്ച് വിപണിയില്‍ എത്തിയോ? സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് മനുഷ്യമാംസം വില്‍പനയ്ക്ക് എന്ന തരത്തില്‍ ഒരു ഇറച്ചി പാക്കറ്റിന്‍റെ ചിത്രം പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അസ്ഥികളെ മരവിപ്പിക്കും വിധമുള്ള ഈ ചിത്രം സത്യം തന്നെയോ? മാര്‍ക്കറ്റുകളില്‍ വില്‍പനച്ചരക്കായി മാറിക്കഴിഞ്ഞോ മനുഷ്യമാംസം? യാഥാര്‍ഥ്യം എന്താണ് എന്ന് നമുക്ക് നോക്കാം.
പ്രചാരണം
undefined
davidavocadowolfe എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ 2024 ഡിസംബര്‍ നാലിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. IT'S PEOPLE MEAT! എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഒരു പാക്കറ്റ് മാംസത്തിന്‍റെ ചിത്രമാണിത്. Quality meats made from people like you എന്ന് സിഇഒ ഫ്രിറ്റ്‌സ് ഫൈഫര്‍ പറഞ്ഞതായുള്ള ക്വാട്ടും ഈ മാംസ പാക്കറ്റില്‍ ഒരാളുടെ ഫോട്ടോ സഹിതം കാണാം. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് കണ്ട് ഏറെ പേരാണ് കമന്‍റ് ബോക്‌സില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വസ്‌തുത
ഫാക്ട് ചെക്ക് വെബ്‌സൈറ്റായ തിപ് മീഡിയ മനുഷ്യമാംസം കടകളില്‍ വില്‍പനയ്ക്ക് എന്ന പ്രചാരണത്തിന് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മനുഷ്യമാംസം വില്‍ക്കുന്ന ഒരു കടപോലുമില്ല എന്നാണ് തിപ് മീഡിയയുടെ റിപ്പോര്‍ട്ട്. മനുഷ്യമാംസം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഒരു ഹാസ്യ പരസ്യത്തിന്‍റെതാണ്. സാങ്കല്‍പിക പ്രൊഡക്ടുകളുടെ പരസ്യങ്ങള്‍ തയ്യാറാക്കുന്ന Obvious Plant എന്ന കമ്പനിയാണ് ഈ ചിത്രത്തിന് പിന്നില്‍. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് ഇത്തരം പരസ്യങ്ങളിലൂടെ ഈ കമ്പനി ലക്ഷ്യമിടുന്നത് എന്നും തിപ് മീഡിയ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
നിഗമനം
'കടകളില്‍ മനുഷ്യമാംസം പാക്കറ്റുകളില്‍ വില്‍പനയ്ക്ക്' എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ആളുകളെ തെറ്റിദ്ധിരിപ്പിക്കുന്നതും ആശങ്കയിലാഴ്ത്തുന്നതുമായ ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് ജാഗ്രത പാലിക്കുക.
Read more: രണ്ട് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ ലോണ്‍ ഉടനടിയോ; വൈറല്‍ കത്ത് ശരിയോ? Fact Check