പൗരത്വ ഭേദഗതി നിയമം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

By Web Team  |  First Published Mar 15, 2024, 2:54 PM IST

നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ കാര്‍ഡ് ഫേസ്‌ബുക്കില്‍ പ്രചരിപ്പിക്കുന്നത്


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നു. 'പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരും' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവന ന‍ടത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് 2024 മാര്‍ച്ച് 14-ാം തിയതി റിപ്പോര്‍ട്ട് ചെയ്‌തു എന്ന തരത്തിലാണ് പ്രചാരണം. എന്നാല്‍ 2024 മാര്‍ച്ച് 14-ാം തിയതി ഏഷ്യാനെറ്റ് ന്യൂസ് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. 

Latest Videos

undefined

'പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരും' എന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവന നടത്തിയിട്ടില്ല എന്നതും വസ്‌തുതതയാണ്. നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ കാര്‍ഡ് ഫേസ്‌ബുക്കില്‍ പ്രചരിപ്പിക്കുന്നത്. അവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. 

Read more: 'ജനക്കൂട്ടത്തെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ റാലി'; ഇപ്പോള്‍ നടക്കുന്ന വീഡിയോ പ്രചാരണം വ്യാജം

click me!