'ബോയ്‌കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചൈന തന്നെ! വാര്‍ത്ത വിശ്വസനീയമോ?

By Web Team  |  First Published Jun 24, 2020, 7:50 PM IST

ഇന്ത്യയില്‍ 'ബോയ്‌കോട്ട് ചൈന' ടീഷര്‍ട്ടുകളും തൊപ്പികളും വില്‍പന വര്‍ധിച്ചെന്നും ഇവ നിര്‍മ്മിക്കുന്നത് ചൈനീസ് കമ്പനികള്‍ തന്നെയാണ് എന്നുമാണ് പ്രചാരണം


ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 'ബോയ്‌കോട്ട് ചൈന' ക്യാംപയിന്‍ ഇന്ത്യയില്‍ സജീവമാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. ഇതോടെ ഇന്ത്യയില്‍ 'ബോയ്‌കോട്ട് ചൈന' ടീഷര്‍ട്ടുകളുടെയും തൊപ്പികളുടേയും വില്‍പന വര്‍ധിച്ചെന്നും ഇവ നിര്‍മ്മിക്കുന്നത് ചൈനീസ് കമ്പനികള്‍ തന്നെയാണ് എന്നുമൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഈ പ്രചാരണം വാസ്‌തവമാണോ?.

പ്രചാരണം ഇങ്ങനെ

Latest Videos

undefined

ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടിയതിനാല്‍ 'ബോയ്‌കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുകയാണ് ചൈന എന്നാണ് ഒരു . ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ചൈന ഇവയുടെ നിര്‍മ്മാണം വന്‍തോതില്‍ വര്‍ധിപ്പിച്ചു എന്നാണ് മറ്റൊരു ട്വീറ്റ്. ഇത്തരത്തില്‍ ളും ഫേസ്‌ബുക്ക് പോസ്റ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാണാനാവുക. 

 

ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചൈനയോ? വസ്‌തുത

സറ്റയര്‍(ആക്ഷേപഹാസ്യം) വെബ്‌സൈറ്റായ 'ഫോക്‌സി'(fauxy) ജൂണ്‍ 1ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണത്തിന് കാരണമായത്. സറ്റയര്‍ വെബ്‌പോര്‍ട്ടലാണെന്നും വാര്‍ത്തകള്‍ കണ്ട് ആളുകള്‍ തെറ്റിദ്ധരിക്കരുത് എന്നും ഫോക്‌സി അവരുടെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഫോക്‌സിയുടെ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ല. 

 

  • വസ്‌തുത അറിയാന്‍ മറ്റ് വഴികളും

ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലല്ല എന്ന് ദേശീയ മാധ്യമമായ ന്യൂസ് 18നും ഐഎഫ്‌സിഎന്‍ അംഗീകൃത ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ ന്യൂസ് മീറ്ററും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സറ്റയര്‍ വെ‌ബ്‌സൈറ്റിന്‍റെ കെണിയില്‍ ആളുകള്‍ പറ്റിക്കപ്പെടുകയായിരുന്നു എന്നാണ് ന്യൂസ് മീറ്ററിന്‍റെ കണ്ടെത്തല്‍. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ. 

 

  • ഇന്ത്യന്‍ നിര്‍മ്മിതം എന്ന് ഓണ്‍ലൈന്‍ വ്യാപാര കമ്പനി

'ബോയ്‌കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ ഇന്ത്യന്‍-അമേരിക്കന്‍ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ആമസോൺ.കോമിലെ വില്‍പന കേന്ദ്രത്തില്‍ ആളുകളുടെ ചോദ്യത്തിന് ഇന്ത്യന്‍ നിര്‍മ്മിത ടീ ഷര്‍ട്ടുകളാണ് ഇവയെന്നുള്ള കമ്പനിയുടെ മറുപടി കാണാം. 

 

നിഗമനം

'ബോയ്‌കോട്ട് ചൈന' എന്നെഴുതിയ ടീ ഷര്‍ട്ടുകളും തൊപ്പികളും ചൈന തന്നെ നിര്‍മ്മിച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു എന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധമാണ് എന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരു സറ്റയര്‍ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയാണ് വൈറലായ വാര്‍ത്തയ്‌ക്ക് പിന്നിലെന്നും ഫാക്‌ട് ചെക്ക് വെബ്‌സൈറ്റ് ന്യൂസ് മീറ്ററിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അനുമാനിക്കാം. 

"

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!