ഫേസ്‌ബുക്കില്‍ ഇനി അക്കൗണ്ട് തുടങ്ങണമെങ്കിലോ ഉപയോഗിക്കണമെങ്കിലോ പണം നല്‍കണം എന്നാണ് പ്രചാരണം
ഫേസ്‌ബുക്കില്‍ ഫേസ്‌ബുക്കിനെ കുറിച്ച് വ്യാജ പ്രചാരണമോ?. അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. ഫേസ്‌ബുക്കില്‍ ഇനി അക്കൗണ്ട് തുടങ്ങണമെങ്കിലോ ഉപയോഗിക്കണമെങ്കിലോ പണം നല്‍കണം എന്നാണ് പ്രചാരണം. ഈ പ്രചാരണത്തിനെ കുറിച്ചും വസ്‌തുതകളെയും അറിയാം.
പ്രചാരണം ഇങ്ങനെ
undefined
മ്യാന്‍മാറില്‍ ഫേസ്‌ബുക്കില്‍ ഉള്‍പ്പടെ സജീവമായിരിക്കുന്ന സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ. 'നേരത്തെ ഫേസ്‌ബുക്ക് അക്കൗണ്ട് എടുക്കാന്‍ വളരെ എളുപ്പമായിരുന്നു. നിങ്ങള്‍ക്ക് ഒരു മെയില്‍ ഐഡിയോ മൊബൈല്‍ ഫോണ്‍ നമ്പറോ മതി. എന്നാല്‍, ഇപ്പോള്‍ ഇതിന് നാല് ഡോളര്‍ നല്‍കണം'. മെയ് 32ന് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നതാണിത്. 200 തവണയാണ് പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടത്.
ഫേസ്‌ബുക്കില്‍ പുതുതായി പേജുകളും ഗ്രൂപ്പുകളും ആരംഭിക്കുന്നതിനും പണം നല്‍കണം എന്ന് വിവിധ സന്ദേശങ്ങളില്‍ പറയുന്നു. ഈ പണം കൊവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിന് വിനിയോഗിക്കും എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. ഇത്തരം നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
Read more: 'ആമേനി'ലെ പള്ളി തീര്‍ഥാടന കേന്ദ്രമോ? ചിത്രത്തിന്‍റെ കലാസംവിധായകന് പറയാനുള്ളത്
വസ്‌തുത
എന്നാല്‍, പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നും ഫേസ്‌ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ പണം നല്‍കേണ്ട എന്നതുമാണ് വസ്‌തുത.
വസ്‌തുതാ പരിശോധനാ രീതി
അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയാണ് പ്രചാരണത്തിന് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നത്. ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് കമ്പനി പണം ഈടാക്കുന്നില്ല എന്ന് ഇ-മെയിലിലൂടെ ഫേസ്‌ബുക്ക് അറിയിച്ചതായി എഎഫ്‌പി ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്‌താക്കള്‍ക്ക് സൗജന്യമായാണ് സേവനം നല്‍കുന്നതെന്ന് ഫേസ്‌ബുക്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പരസ്യത്തിന് ഫേസ്‌ബുക്ക് പണം ഈടാക്കുന്നുണ്ട്.
Read more: 'രാജ്യത്തെ സ്‌കൂളുകളെല്ലാം തുറക്കാന്‍ പോകുന്നു, കേന്ദ്രാനുമതി'; പ്രചാരണം ശരിയോ?
നിഗമനം
ഫേസ്‌ബുക്കില്‍ പുതിയ അക്കൗണ്ടോ പേജോ ഗ്രൂപ്പോ തുടങ്ങാന്‍ പണം നല്‍കണം എന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സൗജന്യമായാണ് ഉപഭോക്‌താക്കള്‍ക്ക് ഫേസ്‌ബുക്ക് അവരുടെ സേവനം ലഭ്യമാക്കുന്നത്.