'രാജ്യത്തെ സ്‌കൂളുകളെല്ലാം തുറക്കാന്‍ പോകുന്നു, കേന്ദ്രാനുമതി'; പ്രചാരണം ശരിയോ?

By Web Team  |  First Published May 28, 2020, 11:30 AM IST

രാജ്യത്തെ സ്‌കൂളുകളെല്ലാം തുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി എന്ന പ്രചാരണം ശക്തമാണ്


ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണ്‍ മാറി രാജ്യം എപ്പോള്‍ സാധാരണ നിലയിലെത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലോക്ക് ഡൗണിന്‍റെ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവ് അനുവദിച്ചെങ്കിലും നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. രാജ്യം അഞ്ചാംഘട്ട ലോക്ക് ഡൗണിലേക്ക് നീങ്ങും എന്ന സൂചനകള്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നു. ഇതിനിടെ രാജ്യത്തെ സ്‌കൂളുകളെല്ലാം തുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി എന്ന പ്രചാരണം ശക്തമാണ്. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

'എല്ലാ സ്‌കൂളുകളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി'. ഒരു ഹിന്ദി ചാനലില്‍ വന്നതായുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു പ്രചാരണം. 

What has happened to .
We didn't chose for such impractical .

We will not send kids to this year ! is more important then

— Gurgaon Parents Association (@ParentsGurgaon)

വസ്‌തുത

എന്നാല്‍, പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്നാണ് വ്യക്തമായത്. 

Read more: 'കൊവിഡ് സഹായമായി എല്ലാവര്‍ക്കും 5000 രൂപ'; വൈറല്‍ സന്ദേശം കണ്ട് അപേക്ഷിക്കണോ?

വസ്‌തുതാ പരിശോധനാ രീതി

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വസ്‌തുത അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയാണ് ആശ്രയിച്ചത്. സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ല എന്നും സ്‌കൂളുകള്‍ പുനരംരംഭിക്കുന്നത് രാജ്യമൊട്ടാകെ വിലക്കിയിരിക്കുകയാണ് എന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് ട്വീറ്റ് ചെയ്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇക്കാര്യം റീ-ട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. #FakeNewsAlert എന്ന ഹാഷ്‌ടാഗോടെയാണ് ട്വീറ്റ്. 

Read more: 'ആമേനി'ലെ പള്ളി തീര്‍ഥാടന കേന്ദ്രമോ? ചിത്രത്തിന്‍റെ കലാസംവിധായകന് പറയാനുള്ളത്

നിഗമനം

ലോക്ക് ഡൗണ്‍ എന്ന് അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമാകാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കും എന്നത് വ്യാജ പ്രചാരണമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യത്തെ സ്‌കൂളുകളെല്ലാം തുടര്‍ന്നും അടഞ്ഞുകിടക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 

click me!