കൊവിഡ് ചികിത്സയിൽ ഉപ്പിന് എന്തെങ്കിലും ചെയ്യാനുണ്ടോ? നാവിൽ അലിയിക്കും മുമ്പ് അറിയാൻ

By Web Team  |  First Published May 30, 2020, 9:04 PM IST

ഉപ്പ് ഉപയോഗിച്ച് കൊറോണ വൈറസിനെ ചികിത്സിക്കുന്ന രീതി. ഇടയ്ക്കിടെ ഉപ്പ് വെള്ളമുപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നതും കൊറോണ വൈറസ് വ്യാപനം തടയുമെന്നായിരുന്നു പ്രചാരണത്തിലെ വാദം.


ഉപ്പ് ഉപയോഗിച്ച് കൊറോണ വൈറസ് ബാധ ചികിത്സിച്ച് ഭേദമാക്കാമെന്ന പ്രചാരണത്തിലെ വസ്തുത എന്താണ്?  പല രാജ്യങ്ങളിലും സമൂഹമാധ്യമങ്ങളില്‍ പല രീതിയിലുമുള്ള പ്രതിവിധി രീതികളാണ് മഹാമാരി പടര്‍ന്നതോടെ പ്രചരിച്ചത്. അത്തരത്തില്‍ ഒന്നായിരുന്നു ഉപ്പ് ഉപയോഗിച്ച് കൊറോണ വൈറസിനെ ചികിത്സിക്കുന്ന രീതി. ഇടയ്ക്കിടെ ഉപ്പ് വെള്ളമുപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നതും കൊറോണ വൈറസ് വ്യാപനം തടയുമെന്നായിരുന്നു പ്രചാരണത്തിലെ വാദം.

പ്രചാരണം

Latest Videos


4500 ലേറെ തവണയാണ് ഉപ്പ് കൊറോണ വൈറസ് ബാധ ഭേദമാക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇന്തോനേഷ്യന്‍ ഭാഷയിലായിരുന്നു മെയ് 24 ന് ഫേസ്ബുക്കില്‍ ഈ വാദമടങ്ങിയ കുറിപ്പ് വന്നത്. ചൈനയില്‍ നിന്നോ ജൂതന്മാരേ തയ്യാറാക്കുന്ന വാക്സിന്‍ തങ്ങള്‍ക്ക് വേണ്ട. കൊറോണ വൈറസിനെ ഉപ്പുപയോഗിച്ച് പരാജയപ്പെടുത്താം. ഇതൊരു വ്യാജപ്രചാരണമല്ല. സുഹൃത്തിന്‍റെ അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സുഹൃത്തിന് കൊറോണ വൈറസ് ബാധിച്ചത്. അതി കഠിനമായ ചുമയായിരുന്നു അവന്‍ നേരിട്ടത്. നല്ല രീതിയില്‍ മൂക്കൊലിപ്പുമുണ്ടായിരുന്നു. ശ്വാസം തടസം കൂടി നേരിട്ടതോടെ മൂക്ക് വൃത്തിയാക്കിയ ശേഷം ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചു. അതിന് ശേഷം കുറച്ച് ഉപ്പ് എട്ത്ത് അല്‍പാല്‍പമായി അലിയിച്ച് കഴിക്കാന്‍ തുടങ്ങി. തൊണ്ടയില്‍ ഉപ്പിന്‍റെ രൂചി നിറയുന്നത് വരെ ഇപ്രകാരം ചെയ്തു. അവന് അസുഖം ഭേദമാവുകയും ചെയ്തു. ഇതൊരു സാക്ഷ്യമാണ്. വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കൊറോണ വൈറസിനെ ഭേദമാക്കാം എന്നും കുറിപ്പ് അവകാശപ്പെടുന്നു

വസ്തുത


ഇതൊരു വ്യാജ അവകാശവാദമാണ്. ഇതുവരെയും കൊറോണ വൈറസ് ബാധയെ ഭേദമാക്കാനുള്ള മരുന്നോ വൈറസ് ബാധ തടയാനുള്ള വാക്സിനോ കണ്ടെത്തിയിട്ടില്ല. ഉപ്പിന് കൊവിഡ് 19 ബാധ തടയാനാവില്ല. ഉപ്പ് വെള്ളം കൊണ്ട് കവിള്‍ക്കൊള്ളുന്നതും കൊവിഡ് 19 പരിഹാരമല്ല. കൊറോണ വൈറസ് ബാധ തൊണ്ടയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. ഈ ബുദ്ധിമുട്ടില്‍ അല്‍പം കുറവ് വരുത്താന്‍ ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് മൂലം സാധിക്കും. ഇത് വൈറസ് ബാധയെ ഉപ്പ് പ്രതിരോധിക്കുന്നത് മൂലമല്ല. ഉപ്പിന് കൊറോണ വൈറസിന് മേലെ നേരിട്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. 

വസ്തുതാ പരിശോധന രീതി


ഉപ്പും കൊവിഡ് 19നും സംബന്ധിച്ച വസ്തുത അറിയാന്‍ എഎഫ്പിയെയാണ് ആശ്രയിച്ചത്. ഉപ്പ് കൊറോണ വൈറസിനെ തുരത്തുമെന്ന പ്രചാരണം തെറ്റാണെന്ന് എഎഫ്പി ഫാക്ട് ചെക്ക് കണ്ടെത്തിയിട്ടുണ്ട്. 

നിഗമനം


കൊവിഡ് 19 ഭേദമാക്കാന്‍ മരുന്നോ വരാതിരിക്കാന്‍ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രചാരണം വ്യാജമാണ്. 
 

click me!