വീടുകളില്‍ തന്നെ ലഭ്യമായ മാങ്ങയുപയോഗിച്ച് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാം. എന്നെല്ലാമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം
മാങ്ങ തിന്നാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാം. മാങ്ങയിലുള്ള അസിഡ് സാന്നിധ്യമാണ് കൊറോണ വൈറസിനെ നശിപ്പിക്കുന്നത്. വീടുകളില്‍ തന്നെ ലഭ്യമായ മാങ്ങയുപയോഗിച്ച് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാം. എന്നെല്ലാമുള്ള പ്രചാരണങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന.
മാങ്ങ കൊവിഡ് 19 വൈറസിനെ കൊല്ലുമെന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കുന്നു. എന്നാല്‍ ആരോഗ്യപരമായ ഭക്ഷണത്തിന്‍റെ ഭാഗമായി മാങ്ങയുള്‍പ്പെടെ പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
undefined
മഞ്ഞള്‍ വെള്ളം, ദുരിയാന്‍ പഴം, നാരങ്ങ എന്നിവയുടെ ഉപയോഗം കൊറോണ വൈറസിനെ തടയുമെന്നുമുള്ള അവകാശവാദങ്ങളും ലോകാരോഗ്യ സംഘടന തള്ളുന്നു. ഇത്തരം വാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കോഴിയിറച്ചിയും ഐസ്ക്രീമും കൊറോണ വൈറസ് പടരാനുള്ള സാധ്യതയാണെന്നുള്ള വാദങ്ങള്‍ക്കും അടിസ്ഥാനമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മാങ്ങ തിന്നാല്‍ കൊറോണ
വൈറസ് ചാകുമോ ?
മാങ്ങയിലെ ആസിഡിന് കൊറോണ വൈറസിനെ കൊല്ലുമോ ?
ഇല്ല. മാങ്ങ കൊറോണ വൈറസിനെ കൊല്ലുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുമില്ല.
എന്നാലും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി മാങ്ങയുള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങള്‍
കഴിക്കാം. pic.twitter.com/TNuB3SZAhy