സാധാരണക്കാര്‍ അത്രയധികം ഉപയോഗിച്ചിട്ടില്ലാത്ത സാനിറ്റൈസര്‍ ഇപ്പോള്‍ എല്ലായിടത്തും പ്രകടമായി ദൃശ്യമാവുന്ന ഒന്നാണ്. ഇതോടൊപ്പം പടരുന്ന മറ്റൊരു വിഷയമാണ് സാനിറ്റൈസറിന്‍റെ തുടര്‍ച്ചയായുള്ള ഉപയോഗം വരുത്തുന്ന അപകടങ്ങളേക്കുറിച്ചുള്ള പ്രചാരണങ്ങള്‍. അന്‍പത് ദിവസത്തോളം സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ത്വക് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുമെന്നത് അത്തരത്തിലൊന്നാണ്.
ദിവസങ്ങളോളം ഹാന്‍ഡ് സാനിറ്റൈസര്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ത്വക് രോഗവും കാന്‍സറിനും കാരണമാകുമോ? കൊവിഡ് 19 മഹാമാരി സാധാരണ ജീവിതത്തില്‍ ഭാഗമാക്കിയ രണ്ട് കാര്യങ്ങളാണ് മാസ്കും സാനിറ്റൈസറും. സാധാരണക്കാര്‍ അത്രയധികം ഉപയോഗിച്ചിട്ടില്ലാത്ത സാനിറ്റൈസര്‍ ഇപ്പോള്‍ എല്ലായിടത്തും പ്രകടമായി ദൃശ്യമാവുന്ന ഒന്നാണ്. ഇതോടൊപ്പം പടരുന്ന മറ്റൊരു വിഷയമാണ് സാനിറ്റൈസറിന്‍റെ തുടര്‍ച്ചയായുള്ള ഉപയോഗം വരുത്തുന്ന അപകടങ്ങളേക്കുറിച്ചുള്ള പ്രചാരണങ്ങള്‍. അന്‍പത് ദിവസത്തോളം സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ത്വക് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുമെന്നത് അത്തരത്തിലൊന്നാണ്.
പ്രചാരണം
undefined
പ്രാദേശിക ന്യൂസ് പേപ്പര്‍ കട്ടിനോടൊപ്പമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. സാനിറ്റൈസര്‍ അപകടകാരിയാണ്. സോപ്പ് ഉപയോഗിക്കൂ. അന്‍പത് അറുപത് ദിവസം തുടര്‍ച്ചയായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് കാന്‍സറിനും മറ്റ് ത്വക് രോഗങ്ങള്‍ക്കും കാരണമാകും. ഇതോടൊപ്പമുള്ള ന്യൂസ് പേപ്പര്‍ കട്ടിംഗില്‍ കേന്ദ്ര മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍റെ ചിത്രവും ഉള്‍പ്പെടുന്നു.
വസ്തുത
സാനിറ്റൈസറിന്‍റെ ഉപയോഗം കാന്‍സറിന് കാരണമാകുന്നതായി നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സാനിറ്റൈസര്‍ ഉപയോഗം ത്വക്കിന് അപകടമാണ് എന്ന് ഇപ്പോള്‍ പറയാനാവില്ല.
വസ്തുതാ പരിശോധനാ രീതി
ആരോഗ്യ വിദഗ്ധരുമായി നേരിട്ട് സംസാരിച്ച് വിവര ശേഖരണം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിദഗ്ധനായ ഡോ മനോജ് എസ് വിശദമാക്കുന്നത് ഇങ്ങനെ. 'കാന്‍സര്‍ രോഗത്തിന് സാനിറ്റൈസര്‍ കാരണമാകുന്നുവെന്ന നിലയില്‍ പഠനങ്ങള്‍ നടന്നിട്ടില്ല. അത്തരം ഡാറ്റകള്‍ ലഭ്യമല്ല. ഹാന്‍ഡ് സാനിറ്റൈസറിന്‍റെ 70 ശതമാനത്തോളം ആല്‍ക്കഹോളാണ്. ആല്‍ക്കഹോളിനൊപ്പമുള്ള കെമിക്കലുകള്‍ വ്യത്യസ്തമാണ്. കെമിക്കലുകളുടെ ഉപയോഗത്തിലൂടെ വരുന്ന കാന്‍സറിനേക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടില്ല. സാനിറ്റൈസറുകളില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുന്നുണ്ടോയെന്നുള്ള പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. കെമിക്കലുകളിലൂടെ കാന്‍സര്‍ കാരണമാകാന്‍ വര്‍ഷങ്ങളോളമുള്ള ഇടപെടല്‍ വേണ്ടി വന്നേക്കാം'.
നിഗമനം
സാനിറ്റൈസര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍, നടക്കുന്ന പ്രചാരണങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ വസ്‌തുനിഷ്‌ടമാണ് എന്ന് ഇപ്പോള്‍ പറയാനാവില്ല.