വെള്ള ഷര്‍ട്ട് അണിഞ്ഞ ഒരാള്‍ സ്‌ത്രീയെ ആക്രമിക്കുന്നതാണ് 2 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ വനിതാ ഡോക്‌ടറെ ഡിഎംകെ നേതാവ് ആക്രമിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജം. രണ്ട് വര്‍ഷം മുമ്പുള്ള വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടില്‍ കൊവിഡുകാലത്ത് പ്രചരിക്കുന്നത്.
വൈറലായി വീഡിയോയും തലക്കെട്ടും
undefined
വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞ ഒരാള്‍ സ്‌ത്രീയെ ആക്രമിക്കുന്നതാണ് 2 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. 'തമിഴ്‌നാട് ഡിഎംകെ നേതാവ് സെല്‍വ കുമാര്‍ ഡ്യൂട്ടിയിലുള്ള വനിതാ ഡോക്‌ടറെ ആക്രമിക്കുന്നു. അയാള്‍ ശിക്ഷിക്കപ്പെടും വരെ ഈ വീഡിയോ ഷെയര്‍ ചെയ്യുക. നിയമം എല്ലാ പൗരന്‍മാര്‍ക്കും തുല്യമാണെന്ന് തെളിക്കാനുള്ള അവസരമാണിത് മോദി ജി'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
കൊവിഡ് 19 ഡ്യൂട്ടി ചെയ്യുന്ന ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിവേചനവും അതിക്രവും നേരിടുന്ന സാഹചര്യത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ നിലവിലെ സംഭവങ്ങളൊന്നുമായി ഈ വീഡിയോയ്‌ക്ക് ബന്ധമില്ല.
സംഭവിച്ചത് ഇത്
പെരുമ്പാലൂരിലുള്ള ഒരു ബ്യൂട്ടി പാര്‍ലറില്‍ 2018 മെയ് 18നാണ് സംഭവം നടന്നത്. ഡിഎംകെ കൗണ്‍സിലറായ സെല്‍വ കുമാര്‍ സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് യുവതിയെ സ്ഥാപനത്തിലെത്തി ആക്രമിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം യുവതി നല്‍കിയ പരാതിയില്‍ ഇയാളെ സെപ്‌റ്റംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ സെല്‍വ കുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇക്കാര്യം അന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Former DMK Corporator Selvakumar hits a woman at a beauty salon in Tamil Nadu's Perambalur. The incident took place on 25th May' 18. He has been arrested by the police and has been suspended from primary membership of the party (Source: CCTV footage) pic.twitter.com/B623qaLc0k
— ANI (@ANI)