രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന സംഭവമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.
ദില്ലി: ആളുകളെ കുത്തിനിറച്ച് പോകുന്നത് ശ്രമിക് ട്രെയിനുകളാണോ. ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പ്രധാന വീഡിയോയിരുന്നു ഇത്. ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ റെയില്‍വേ അനുവദിച്ച പ്രത്യേക ട്രെയിനുകളാണ് ശ്രമിക് ട്രെയിനുകള്‍. ബംഗാളില്‍നിന്ന് മുംബൈയിലേക്ക് ശ്രമിക് ട്രെയിനില്‍ ആളുകള്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. മെയ് 10നാണ് സംഭവമെന്നും വീഡിയോയില്‍ പറയുന്നു.
undefined
എന്നാല്‍, വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ വ്യക്തമായി. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന സംഭവമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. മോസ്റ്റ് ക്രൗഡഡ് ട്രെയിന്‍ ഇന്‍ ദ വേള്‍ഡ്-ബംഗ്ലാദേശ് റെയില്‍വേ എന്ന പേരില്‍ 2018 ഫെബ്രുവരി 24നാണ് യൂ ട്യൂബില്‍ 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തത്. ഈ വീഡിയോയാണ് ശ്രമിക് ട്രെയിന്‍ എന്ന പേരില്‍ വ്യാജമായി പ്രചരിക്കുന്നത്.