ആദ്യമായി മരുന്ന് സ്വീകരിച്ച ഏഴ് കുട്ടികളും തല്‍ക്ഷണം മരിച്ചു എന്നാണ് പ്രചാരണം
ഡാക്കർ: കൊവിഡ് 19ന് തടയിടാനുള്ള വാക്സിനുകള്‍ക്കായി തീവ്ര പരീക്ഷണമാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടക്കുന്നത്. ഇതിനിടെ സെനഗലില്‍ വാക്സിന്‍ പരീക്ഷണം നടന്നതായും ഏഴ് കുട്ടികള്‍ മരിച്ചെന്നും പ്രചാരണം സജീവമാണ്. 'കൊവിഡ് 19നെ ചെറുക്കാന്‍ വ്യാപക വാക്സിനേഷന്‍ സെനഗലില്‍ ഇന്നലെ ആരംഭിച്ചു. ആദ്യമായി മരുന്ന് സ്വീകരിച്ച ഏഴ് കുട്ടികളും തല്‍ക്ഷണം മരിച്ചു' എന്നാണ് പ്രചാരണം.
undefined
എന്നാല്‍ സെനഗലില്‍ വാക്സിന്‍ പരീക്ഷണം നടന്നിട്ടില്ല എന്നതാണ് വസ്തുത എന്ന് ഫാക്ട് ചെക്ക് വെബ്‍സൈറ്റായ factcheck.org വ്യക്തമാക്കുന്നു. സെനഗലില്‍ എന്നല്ല, ആഫ്രിക്കയില്‍ ഒരിടത്തും മരുന്ന് പരീക്ഷണം നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കൊവിഡിന് എതിരെ മനുഷ്യനില്‍ മരുന്നുപരീക്ഷണം നിലവില്‍ അമേരിക്കയിലും ചൈനയിലും മാത്രമാണ് നടക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read more: കൊവിഡ് പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തുക കുറയും, 80 കഴിഞ്ഞവര്‍ക്ക് പെന്‍ഷനില്ല; വസ്തുത ഇതാണ്
വാക്സിന്‍ പരീക്ഷണത്തെ തുടർന്ന് കുട്ടികള്‍ മരിച്ചതായി വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയും വ്യാജമാണ് എന്നാണ് ഫാക്ട്ചെക്ക് ഡോട് ഓർഗിന്‍റെ കണ്ടെത്തല്‍.