വാസ്തവമാണെന്ന് തോന്നത്തക്ക രീതിയിലായിരുന്നു പ്രചാരണം. ബന്ധപ്പെട്ട ഒരു മാധ്യമ വാര്‍ത്തയുടെ കൂടെ പ്രചാരണത്തോടൊപ്പം കണ്ടപ്പോള്‍ വിശ്വസനീയത വര്‍ധിക്കുകയും ചെയ്തു
കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുമെന്നും അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നുമുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. സിഎന്‍ബിസിയുടെ വാര്‍ത്തയുടെ വിവരം ഉള്‍പ്പെടുത്തിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. വായുവില്‍ എട്ട് മണിക്കൂര്‍ വരെ നിലനില്‍ക്കാന്‍ കൊറോണ വൈറസിന് സാധ്യമാവുമെന്നും അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നുമായിരുന്നു പ്രചാരണത്തില്‍ ആവശ്യപ്പെടുന്നത്.
വാസ്തവമാണെന്ന് തോന്നത്തക്ക രീതിയിലായിരുന്നു പ്രചാരണം. ബന്ധപ്പെട്ട ഒരു മാധ്യമ വാര്‍ത്തയുടെ കൂടെ പ്രചാരണത്തോടൊപ്പം കണ്ടപ്പോള്‍ വിശ്വസനീയത വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ വായുവിലൂടെ പടരുന്ന രോഗങ്ങളെ എങ്ങനെ നേരിടണമെന്നായിരുന്നു വാര്‍ത്ത വിശദമാക്കിയിരുന്നത്. വിവധ പ്രതലങ്ങളില്‍ കൊറോണ വൈറസിന് നിലനില്‍ക്കാന്‍ കഴിയുമെന്ന വിവരങ്ങളും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയുപയോഗിച്ച് വലിയ രീതിയില്‍ വ്യാജപ്രചാരണം നടത്തിയെന്ന് വസ്തുതാ പരിശോധക വൈബ്സൈറ്റായി ബൂം ലൈവ് കണ്ടെത്തി.
undefined
നിലവിലെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിന് എത്ര സമയം കൃത്യമായി വിവിധ പ്രതലങ്ങളില്‍ കഴിയാന്‍ കഴിയുമെന്നതില്‍ കൃത്യമായ സൂചനകള്‍ ഇതുവരെയും ഇല്ല. കുറച്ച് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ വൈറസിന് വിവ്ധ പ്രതലങ്ങളില്‍ കഴിയാന്‍ സാധിക്കുമെന്നാണ് നിരീക്ഷണം. അന്തരീക്ഷത്തിലെ താപവും വായുവിലെ ജലാംശവുമായും ഇതിന് ബന്ധമുണ്ട്. പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശരീര സ്രവങ്ങളിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്.
പ്രചാരണത്തില്‍ അവകാശപ്പെടുന്നതും വസ്തുതയും
കൊവിഡ് 19 വൈറസിന് 8 മണിക്കൂര്‍ വായുവില്‍ കഴിയാന്‍ സാധിക്കും
വസ്തുത- പ്രചാരണത്തോടൊപ്പമുള്ള മാധ്യമവാര്‍ത്ത അത്തരമൊരു അവകാശവാദം ഉയര്‍ത്തുന്നില്ല. ഈ വാദം തെറ്റാണ്. വായുവിലൂടെയല്ല കൊറോണ വൈറസ് വ്യാപിക്കുന്നത്. ഒരു പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് മണിക്കൂറുകളാണ് കൊവിഡ് 19 വൈറസിന് വായുവില്‍ കഴിയാനാവുക.