2019ല്‍ കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിന് പുരാതനകാലം മുതല്‍ മരുന്നുണ്ട് എന്ന് വാദിക്കുന്നത് അസംബന്ധമാണ്
കൊളംബോ: കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ വ്യാജ മരുന്നുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നുതുടങ്ങിയിരുന്നു. ഒരു പുരാതന പ്രകൃതി മരുന്ന് കഴിച്ചാല്‍ കൊവിഡ് 19 ഭേദമാകുമെന്ന പ്രചാരണം ശക്തമാണ്. തെളിവായി ഡോക്ടറുടെ ഒരു കുറിപ്പുമുണ്ട്. ഈ ദിവ്യ ഔഷധത്തിന് പിന്നില്‍ എന്തെങ്കിലും വസ്‍തുതയുണ്ടോ?.
ശ്രീലങ്കയിലെ വ്യാജ വൈദ്യന്‍റെ മരുന്ന്
undefined
ശ്രീലങ്കയിലെ ഒരു ആയുർവേദ ഡോക്ടറാണ് ഈ കുറിപ്പടി തയ്യാറാക്കിയിരിക്കുന്നതും പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചതും എന്നാണ് പ്രചരിക്കപ്പെടുന്നത്. ഫേസ്‍ബുക്കില്‍ മാർച്ച് 13ന് പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് 45,000ത്തിലേറെ തവണയാണ് ഷെയർ ചെയ്യപ്പെട്ടത്. സിംഹള ഭാഷയില്‍ എഴുതിയിരിക്കുന്ന കുറിപ്പടിയുടെ ഇംഗ്ലീഷ് മൊഴിമാറ്റം ഇങ്ങനെ. 'കൊറോണ വൈറസിന് എതിരായ പുരാതന മരുന്ന്. 11 ഔഷധങ്ങളുടെ കൂട്ടാണിത്. ഇവയെല്ലാം ചേർത്ത് തിളപ്പിച്ച് ദിവസവും കഴിക്കുക. മനുഷ്യശരീരത്തെ ബാധിക്കുന്ന എല്ലാ വൈറസിനും കൊറോണക്കെതിരെയും ഇത് ഫലപ്രദമാണ്.
കൊവിഡിന് പുരാതന കാലം മുതല്‍ മരുന്നോ?
2019ല്‍ കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിന് പുരാതനകാലം മുതല്‍ മരുന്നുണ്ട് എന്ന് വാദിക്കുന്നത് അസംബന്ധമാണ് എന്ന് ആരോഗ്യരംഗത്തെ വിദഗ്‍ധരുടെ അഭിപ്രായങ്ങള്‍ സഹിതം എഎഫ്‍പി റിപ്പോർട്ട് ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മരുന്ന് സാധാരണം പനിക്കുള്ളതായേക്കാമെന്നും റിപ്പോർട്ട് പറയുന്നു. കൊവിഡ് 19ന് സ്വയം ചികിത്സ പാടില്ലെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയും നിർദേശിച്ചിരുന്നു.
കൊവിഡ് 19ന് ആയുർവേദമരുന്നുകള്‍ ഫലപ്രദമല്ലെന്നും ഡോക്ടർമാരുടെ സഹായം തേടാനുമാണ് പൊതുവിലുള്ള നിർദേശം. കൊവിഡിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് 19 മഹാമാരി ലോകത്താകമാനം പതിനായിരത്തിലേറെ പേരുടെ ജീവന്‍ കവർന്നപ്പോഴാണ് ഈ വ്യാജ പ്രചാരണങ്ങള്‍ തകൃതിയായി നടക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക