25 ഡിഗ്രിയില്‍ അധികമുള്ള ചൂട് കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന പ്രചാരണം വ്യാപകമാവുകയും നിരവധിപ്പേര്‍ കടുത്ത ചൂടുള്ള അന്തരീക്ഷത്തിലേക്ക് ഇറങ്ങാന്‍ കൂടി തുടങ്ങിയതോടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്
ഉയര്‍ന്ന കാലാവസ്ഥയില്‍ കൊറോണ വൈറസിനെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ സംശയങ്ങള്‍ ദൂരീകരിച്ച് ലോകാരോഗ്യ സംഘടന. 25 ഡിഗ്രിയില്‍ അധികമുള്ള ചൂട് കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന പ്രചാരണം വ്യാപകമാവുകയും നിരവധിപ്പേര്‍ കടുത്ത ചൂടുള്ള അന്തരീക്ഷത്തിലേക്ക് ഇറങ്ങാന്‍ കൂടി തുടങ്ങിയതോടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്. ഫേസ്ബുക്ക് പേജിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
undefined
ഉയര്‍ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന പലരാജ്യങ്ങളിലും കൊവിഡ് 19 വ്യാപകമായിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ മുഖാവരണം ധരിക്കുന്നതും ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുന്നതും കണ്ണ്, വായ്, മൂക്ക് ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുന്നത് വഴി സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വീണ്ടും വ്യക്തമാക്കുന്നത്.
ചൂട് കൂടിയാല്‍ കൊവിഡ് വൈറസ് നശിക്കുമോ? പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സൗദി ആരോഗ്യമന്ത്രാലയം