കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഈ മേഖലയില്‍ ഉണ്ടെന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയും സ്ഥിതി മോശമല്ല. ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ കുറവാണ്. പക്ഷേ നമ്മള്‍ അറിയുന്ന കണക്കുകള്‍ വളരെ കുറവാണെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
പാലക്കാട് ആനമല പറമ്പിക്കുളം മേഖലയില്‍ നിരവധി കൊവിഡ് ബാധിതരെന്ന പ്രചാരണം വ്യാജം. കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഈ മേഖലയില്‍ ഉണ്ടെന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയും സ്ഥിതി മോശമല്ല. ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ കുറവാണ്. പക്ഷേ നമ്മള്‍ അറിയുന്ന കണക്കുകള്‍ വളരെ കുറവാണെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
എന്നാല്‍ സംഭവത്തിന് നേരെ വിപരീതമാണ് പാലക്കാട് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ആനമല പറമ്പിക്കുളം മേഖലയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 കേസുകള്‍ ഒന്നും തന്നെയില്ല. ജില്ല ആശുപത്രിയില്‍ ഒരു പൊസിറ്റീവ് കേസ് മാത്രമാണുള്ളതെന്നും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ വ്യാജ വാര്‍ത്താ വിരുദ്ധ വിഭാഗം കണ്ടെത്തി. പാലക്കാടിന് തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ പലയിടങ്ങളും കൊവിഡ് വ്യാപിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ഈ പ്രചാരണം നടന്നത്.
undefined