വാര്‍ത്താ അവതാരക പ്രസിഡന്‍റ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. വൈറ്റ് ഹൌസ് മെഡിക്കല്‍ സംഘം പ്രസിഡന്‍റ് ട്രംപിവ് കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് ഫോക്സ് ന്യൂസിന് വിവരം ലഭിച്ചുവെന്നാണ് വീഡിയോ ക്ലിപ്പിലെ പരാമര്‍ശം.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡെന്ന പ്രമുഖ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിലെ വസ്തുതയെന്താണ്? ഫോക്സ് ന്യൂസിൻ്റെ 11 സെക്കന്‍റുള്ള വീഡിയോ ക്ലിപ്പാണ് വ്യാപകമായി പ്രചരിച്ചത്. പ്രസിഡന്‍റ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതായി വാർത്താ അവതാരക അറിയിക്കുന്നതായാണ് വീഡിയോയിലുള്ളത്. വൈറ്റ് ഹൌസ് മെഡിക്കല്‍ സംഘം ട്രംപിന് കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് ഫോക്സ് ന്യൂസിന് വിവരം ലഭിച്ചുവെന്നാണ് വീഡിയോ ക്ലിപ്പിലെ പരാമര്‍ശം.
എന്നാല്‍, ഈ വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് വസ്തുതാ പരിശോധക സൈറ്റായ ബൂംലൈവ് വ്യക്തമാക്കുന്നു.
undefined
ട്രംപിന്‍റെ അംഗരക്ഷകന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന മെയ് ഏഴിന് വന്ന വാര്‍ത്തയുടെ ദൃശ്യങ്ങളില്‍ കൃത്രിമത്വം കാണിച്ചാണ് വൈറലായ ക്ലിപ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ബൂം ലൈവ് കണ്ടെത്തിയിട്ടുള്ളത്. സ്ക്രോള്‍ ചെയ്യുന്ന എഴുത്തുകളില്‍ അടക്കം ഇത്തരം കൃത്രിമത്വം കാണിച്ചിട്ടുണ്ട്. ഇതിന്‍റെ ഒറിജിനല്‍ വീഡിയോയും ബൂംലൈവ് കണ്ടെത്തി.
നിരവധി പേരാണ് കൃത്രിമമായി ചെയ്തിരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. പരിഹാസ രൂപേണയും ഈ വീഡിയോ പങ്കുവച്ചിരിക്കുന്നതും ബൂം ലൈവ് കണ്ടെത്തി.
Dude was in bed with a whole killer and decided to put it on social media pic.twitter.com/9XQAUi3o3C
— Young Simba ➐ (@Mufaa6)