ലൂധിയാനയില്‍ നിന്നെന്ന പേരില്‍ പ്രചരിക്കുന്ന 90 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്
ലൂധിയാന: 'കൊവിഡ് 19 ബാധിതനെ പഞ്ചാബ് പൊലീസും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടർമാരും ചേർന്ന് പിടികൂടുന്നു'. ലൂധിയാനയില്‍ നിന്നെന്ന പേരില്‍ പ്രചരിക്കുന്ന 90 സെക്കന്‍ഡ് ദൈർഘ്യമുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയ്ക്ക് പിന്നിലെ വസ്‍തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
undefined
കൊവിഡ് 19 രോഗിയെ പൊലീസും ഡോക്ടർമാരും ചേർന്ന് ഓടിച്ചിട്ടുപിടിക്കുന്നു. പൊലീസുകാർ എല്ലാവരും മാസ്‍ക് ധരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരില്‍ ഒരാള്‍ രോഗിയുടെ പനി അളക്കുന്നു. മറ്റൊരാള്‍ മാസ്‍ക് അണിയിക്കുന്നു. ശേഷം പൊലീസ് അയാളെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്നു. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തിന്‍റെ ഉള്ളടക്കം ഇതാണ്.
Read more: സ്ഥിരമായ ലൈംഗിക ബന്ധം കൊറോണയെ ചെറുക്കുമോ; സിഎന്‍എന്നിന്‍റെ പേരില്‍ പ്രചാരണം
കൊവിഡ് ലക്ഷണങ്ങളുള്ള ഇയാള്‍ വിദേശത്തുനിന്ന് വന്നതാണെന്നും വീട് വിട്ടിറങ്ങിയ ആളെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് ദൃശ്യത്തില്‍ എന്നും മറ്റൊരാള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു.
പഞ്ചാബിലെ മാന്‍സയില്‍ നിന്നുള്ളാതാണ് വൈറലായ ദൃശ്യം എന്ന് ഫാക്ട് ചെക്ക് വെബ്‍സൈറ്റായ ആള്‍ട്ട് ന്യൂസാണ് കണ്ടെത്തിയത്. കൊവിഡ് 19 ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഡോക്ടർമാരും പൊലീസും അടങ്ങുന്ന റാപ്പിഡ് റെസ്‍പോണ്‍സ് ടീം നടത്തിയ മോക് ഡ്രില്ലാണ് ഇതെന്ന് തെളിഞ്ഞു. മാന്‍സയില്‍ നിന്ന് 25 കി.മീ അകലെയുള്ള ബുലാധ ഗ്രാമത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.
പ്രചരിക്കുന്ന വീഡിയോ മോക് ഡ്രില്ലിന്‍റേത് ആണെന്ന് മാന്‍സ പബ്ലിക്ക് റിലേഷന്‍ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. മോക് ഡ്രില്ലിന് സമീപത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് മാസ്‍ക് ഇല്ല എന്നതും നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് തെളിയിക്കുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക