ദില്ലി: കൊവിഡ് 19നോളം വലിയ പ്രതിസന്ധിയായിരിക്കുകയാണ് ലോകത്ത് വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകള്‍.
കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ ഇന്ത്യക്കാരുടെയും അക്കൌണ്ടിലേക്ക് പ്രധാനമന്ത്രി 15,000 രൂപ നല്‍കുമെന്നതാണ് പുതിയ പ്രചാരണം. ഒരു വെബ്‍സൈറ്റ് ലിങ്കില്‍ കയറി അപേക്ഷാഫോം ഫില്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഈ പ്രചാരണത്തില്‍ മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) രംഗത്തെത്തി.
दावा : कठिन परिस्तिथियों के बीच, पीएम हर भारतीय को 15 हजार रुपय की मदद दे रहे हैं जिसे प्राप्त करने के लिए दिए गए लिंक पर क्लिक करके फॉर्म भरना होगा।
तथ्य :यह दावा बिलकुल झूठ है,व दिया गया लिंक फर्जी है|
कृप्या अफवाहों और जालसाज़ों से दूर रहें| pic.twitter.com/BrgEJYeUCW
— PIB Fact Check (@PIBFactCheck)
'പ്രതിസന്ധിഘട്ടത്തില്‍ എല്ലാ ഇന്ത്യക്കാരുടെയും അക്കൌണ്ടുകളിലേക്ക് പ്രധാനമന്ത്രി 15,000 രൂപ നല്‍കുന്നു. ഇത് ലഭിക്കാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക'- ഈ പ്രചാരണം തെറ്റാണ്, നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജമാണ്, കിംവദന്തികളില്‍ നിന്നും തട്ടിപ്പുകാരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക എന്നായിരുന്നു പിഐബിയുടെ ട്വീറ്റ്.
Read more: ഇറ്റലിയിലെ നഴ്സുമാരെന്ന പേരില്‍ പ്രചരിക്കുന്നത് ബാഴ്‍സലോണ വിമാനത്താവളത്തിലെ ചിത്രം
കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വാർത്ത പ്രചരിക്കുന്നത് ഇതാദ്യമല്ല. പിഎം കെയർസ് ഫണ്ടിന്‍റെ പേരില്‍ നേരത്തെ വ്യാജ യുപിഐ ഐഡി(UPI ID) ചിലർ പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നിലെ കള്ളക്കളി പിഐബി അന്ന് പുറത്തുകൊണ്ടുവന്നതാണ്. പ്രചരിക്കുന്ന യുപിഐ ഐഡി വ്യാജമാണെന്നും അതിലേക്ക് പണം നിക്ഷേപിക്കരുതെന്നും പിഐബി ആവശ്യപ്പെട്ടിരുന്നു.
Read more: വ്യാജ യുപിഐ ഐഡി പ്രചരിക്കുന്നു; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവർ ശ്രദ്ധിക്കുക