കൊവിഡ് 19: 'രാത്രി 10 മുതല്‍ ആരും പുറത്തിറങ്ങരുത്, മരുന്ന് തളിക്കുന്നു'; പ്രചാരണം സത്യമോ

By Web Team  |  First Published Mar 20, 2020, 7:33 PM IST

മഹാ വൈറസിനെ ഇല്ലാതാക്കാന്‍ വിവിധ നഗരങ്ങളില്‍ മരുന്ന് തളിക്കുന്നു എന്നതാണ് ഇത്തരം പ്രചാരണങ്ങളിലൊന്ന്


ബെംഗളൂരു: മഹാമാരിയായ കൊവിഡ് 19നെ തുരത്താനുള്ള തീവ്ര പ്രയത്നത്തിലാണ് ലോകം. ഇതിനിടെ കെവിഡിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും വ്യാജ വാർത്തകളും ഈ ശ്രമത്തിന്‍റെ ശോഭ കെടുത്തുന്നുണ്ട്. മഹാ വൈറസിനെ ഇല്ലാതാക്കാന്‍ വിവിധ നഗരങ്ങളില്‍ മരുന്ന് തളിക്കുന്നു എന്നതാണ് ഇത്തരം പ്രചാരണങ്ങളിലൊന്ന്.

രാത്രി 10 മുതല്‍ ആരും പുറത്തിറങ്ങരുത്!

Latest Videos

undefined

മുംബൈ, ബെംഗളൂരു അടക്കമുള്ള വന്‍ നഗരങ്ങളില്‍ പ്രചരിച്ച വ്യാജ സന്ദേശമിങ്ങനെ. 'രാത്രി 10 മുതല്‍ രാവിലെ അഞ്ച് മണിവരെ ആരും പുറത്തിറങ്ങരുത്, വീടുകളില്‍ തന്നെ കഴിയുക. കൊവിഡ് 19 വൈറസുകളെ കൊല്ലാന്‍ സർക്കാർ മരുന്ന് തളിക്കുന്നുണ്ട്. പരമാവധി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഈ സന്ദേശമെത്തിക്കുക'. ബെംഗളൂരു നിവാസികളെ അഭിസംബോധന ചെയ്‍ത് പ്രത്യേകം വാട്‍സാപ്പ് സന്ദേശവുമുണ്ടായിരുന്നു.

Read more: ഓരോ ദിവസവും ഒരു വാഴപ്പഴം, കൊറോണ അടുക്കില്ല; പ്രചാരണത്തിലെ വസ്തുത എന്താണ്?

ചണ്ഡിഗഢ്, കൊല്‍ക്കത്ത, ഡല്‍ഹി, ഉത്തർപ്രദേശ്, പഞ്ചാബ്, കശ്‍മീർ എന്നിവിടങ്ങളിലും സമാന സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. എന്നാല്‍ ഇത്തരത്തിലൊരു നിർദേശവും കേന്ദ്ര സർക്കാരോ വിവിധ സംസ്ഥാന സർക്കാരുകളോ പുറത്തിറക്കിയിട്ടില്ല എന്ന് ഫാക്ട് ചെക്ക് വെബ്‍സൈറ്റായ ബൂംലൈവ് കണ്ടെത്തി. പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോർപ്പറേഷനും ബിബിഎംപിയും(Bruhat Bengaluru Mahanagara Palike) വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!