മെയ് 17 വരെ രാജ്യത്ത് സൗജന്യ ഇന്‍റര്‍നെറ്റോ? വാട്‌സ്‌ആപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നു

By Web Team  |  First Published May 6, 2020, 3:27 PM IST

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം പറയുന്നത് മെയ് 17 വരെ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ടെലികോം കമ്പനികള്‍ ഒരുക്കിയിട്ടുണ്ട് എന്നാണ്


ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണില്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് സേവനമോ. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം പറയുന്നത് മെയ് 17 വരെ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ടെലികോം കമ്പനികള്‍ ഒരുക്കിയിട്ടുണ്ട് എന്നാണ്. ഹിന്ദിയിലാണ് ഈ മെസേജ് പ്രചരിക്കുന്നത്. 

'സൗജന്യ ഇന്‍റര്‍നെറ്റ് ആളുകളുടെ ജോലി എളുപ്പമാക്കും. എല്ലാവരും വീട്ടില്‍ തുടരുക, കൊവിഡ് പരത്തുന്നത് തടയുക. ഫ്രീ ഇന്‍റര്‍നെറ്റ് ഓഫര്‍ റീച്ചാര്‍ജ് ചെയ്യുന്നതായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്നും സന്ദേശത്തില്‍ പറയുന്നു. മെയ് 17 വരെയാണ് ഈ ഓഫര്‍ എന്നും നല്‍കിയിട്ടുണ്ട്. 

Latest Videos

undefined

Read more: പ്രവാസികളെ പറ്റിച്ച് വാട്‌സ്‌ആപ്പ് സന്ദേശം; രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി ലിങ്കുകള്‍; മുന്നറിയിപ്പ്

എന്നാല്‍, വൈറല്‍ മെസേജ് വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ() അറിയിച്ചു. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്‌സൈറ്റിലേക്കാണ് നയിക്കുക. ടെലികോം കമ്പനികളോ ടെലികോം മന്ത്രാലയമോ ഇത്തരമൊരു ഓഫര്‍ പുറത്തിറക്കിയതായി അറിയിച്ചിട്ടില്ല എന്നും പിഐബി ട്വീറ്റ് ചെയ്തു. 

दावा: एक व्हाट्सऐप मैसेज का दावा है कि कोरोना महामारी के कारण 17 मई 2020 तक लॉकडाउन की वजह से मोबाइल कंपनियों नें सभी मोबाइल यूजर्स को फ्री इन्टरनेट देने का ऐलान किया है|:यह दावा बिलकुल झूठा है और दिया गया लिंक फर्जी है| दूरसंचार विभाग ने ऐसा कोई ऐलान नहीं किया है| pic.twitter.com/gVEiIIqCgx

— PIB Fact Check (@PIBFactCheck)

Read more: മുക്കത്തെ ബ്ലാക്ക്മാനും വാട്സ്ആപ്പ് സന്ദേശങ്ങളും; സത്യവും മിഥ്യയും എന്ത്; തന്ത്രപരമായി പൊലീസ് പിടിച്ചത് ആരെ

 

click me!