രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ചുണ്ടിനും കപ്പിനുമിടയിലുള്ള ദൂരത്തെന്ന പോലെയാണ് അവസരം നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറല്ലെന്നതാണ് ഗെലോട്ടിന്റെ സാധ്യതകളില്ലാതാക്കിയത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇതാദ്യമായല്ല മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞ് മൂന്ന് പേർ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പടികയറിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഇനി ആര് എന്നത് സംബന്ധിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ആ പദവിയിലേക്കെത്തുമെന്ന് സാധ്യത കൽപ്പിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ചുണ്ടിനും കപ്പിനുമിടയിലുള്ള ദൂരത്തെന്ന പോലെയാണ് അവസരം നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറല്ലെന്നതാണ് ഗെലോട്ടിന്റെ സാധ്യതകളില്ലാതാക്കിയത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇതാദ്യമായല്ല മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞ് മൂന്ന് പേർ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പടികയറിയിട്ടുണ്ട്.
യു എൻ ധേബാർ
undefined
1954 നവംബറിലാണ് അന്നത്തെ സൗരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന യു എൻ ധേബാറിനെ ജവഹർലാൽ നെഹ്റു ദില്ലിയിലേക്ക് വിളിപ്പിക്കുന്നതും പ്രസിഡന്റ് സ്ഥാനമേൽക്കാൻ പറയുന്നതും. 1956ൽ സൗരാഷ്ട്ര മുംബൈയിലേക്ക് ചേർക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് പാർട്ടി അധ്യക്ഷനായ വ്യക്തിയായി യു എൻ ധേബാർ.
കെ കാമരാജ്
1963 ഒക്ടോബറിലാണ് പാർട്ടി അധ്യക്ഷനാവാൻ വേണ്ടി കെ കാമരാജ് സ്വമേധയാ തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നത്. 1962ലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച് കാമരാജ് മുഖ്യമന്ത്രിയായത്. ഒരു വർഷത്തിനപ്പുറം മുഖ്യമന്ത്രിക്കസേര എം ഭക്തവത്സലത്തെ ഏൽപ്പിച്ച് പാർട്ടിയെ ശാക്തീകരിക്കാൻ ദില്ലിയിലേക്ക് പോകാൻ അദ്ദേഹം മടിച്ചില്ല.
എസ് നിജലിംഗപ്പ
1968ലാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന എസ് നിജലിംഗപ്പ സ്ഥാനമൊഴിഞ്ഞ് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുന്നത്. അവസാന നിമിഷം വരെ സ്ഥാനമൊഴിയാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്റെ ജീവിതവും രാഷ്ട്രീയവും എന്ന തന്റെ ആത്മകഥയിൽ അദ്ദേഹം പറയുന്നു നിരവധി കാരണങ്ങളാൽ ഞാനിന്നും ആ തീരുമാനത്തിൽ പശ്ചാത്തപിക്കുന്നു. ഏത് രീതിയിൽ നോക്കിയാലും മൈസൂരിൽ മുഖ്യമന്ത്രിപദവിയിൽ തുടരുകയായിരുന്നു എനിക്ക് നല്ലത്. ഈ കഠിനമായ ചുമതല ഏൽക്കേണ്ടിയിരുന്നില്ല. പക്ഷേ, ഗെലോട്ടിനെപ്പോലെയായിരുന്നില്ല, പാർട്ടിക്ക് വേണ്ടി തന്റെ ആഗ്രഹം അദ്ദേഹം ത്യജിച്ചു. 1968-69 കാലയളവിൽ പാർട്ടി അധ്യക്ഷനായി.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും മുഖ്യമന്ത്രി പദവും ഒന്നിച്ച് കൊണ്ടുപോയ ഒരേ ഒരു വ്യക്തിയെ കോൺഗ്രസിന്റെ ചരിത്രത്തിലുള്ളു. അത് നീലം സഞ്ജീവ റെഡ്ഡിയാണ് (1960-63). അന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
Read Also; ഗലോട്ടിൻ്റെ വിശ്വസ്തർക്കെതിരെ നടപടിക്ക് ശുപാർശ; ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് നൽകി