സ്വവര്‍ഗ പ്രണയത്തിന്റെ പൊള്ളുന്ന നേരങ്ങള്‍ വിളിച്ചു പറഞ്ഞ് ഒരു ഹ്രസ്വ ചിത്രം. കുടുംബത്തിനും സ്വവര്‍ഗ പ്രണയത്തിനുമിടയില്‍ വീതം വെക്കപ്പെടുന്ന പുരുഷ സ്വവര്‍ഗ പ്രണയികളുടെ ലോകമാണ് മൃദുല്‍ ജോര്‍ജ് സംവിധാനം ചെയ്ത 'മറ്റൊരു കഥ' എന്ന ഹ്രസ്വ ചിത്രം പറയുന്നത്.
സ്വവര്‍ഗ പ്രണയം വീട്ടില്‍ പ്രശ്നമായതിനിടെ, പ്രണയിക്കൊപ്പം വീടുവിട്ടിറങ്ങുന്ന യുവാവിന്റെ കഥയാണിത്. ആര്‍ക്കും തങ്ങളെ മനസ്സിലാവുന്നില്ലെന്ന പരിഭവമുണ്ട് അയാള്‍ക്ക്. ഇനി മുന്നോട്ടു പോകാനാവില്ല എന്നൊരു തിരിച്ചറിവും. നീണ്ടൊരു ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ ഇരുവരും ഒരുമിച്ച് യാത്ര ആരംഭിക്കുന്നതോടെ സിനിമ തീരുന്നു.
undefined
കാണാം ആ സിനിമ!