നവംബറിൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാറാണ്. വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത് ഭാഗ്യരാജാണ്. ജോജുവും ബെനഡിക്റ്റ് ഷൈനും ചേർന്ന് പാടിയിരിക്കുന്നു.
തിരുവനന്തപുരം: ജോജു ജോർജ്ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജോസഫിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ''പണ്ട് പാടവരമ്പത്തിലൂടെ'' എന്ന് തുടങ്ങുന്ന പാട്ട് നടൻ പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തത്. പാട്ടിന്റെ ആദ്യ വീഡിയോ പുറത്തിറങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ ജോജുവിന്റെ 'മാസ് ലുക്കി'നെക്കുറിച്ചാണ് പ്രേക്ഷകരുടെ സംസാരം. കേൾവിക്കാരൻ അറിയാതെ താളം പിടിച്ചുപോകുന്ന പാട്ടെന്ന് ആദ്യം തന്നെ പ്രേക്ഷകർ വിധിയെഴുതിക്കഴിഞ്ഞു.
നവംബറിൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാറാണ്. വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത് ഭാഗ്യരാജാണ്. ജോജുവും ബെനഡിക്റ്റ് ഷൈനും ചേർന്ന് പാടിയിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവും ജോജു ജോർജ്ജാണ്. റിട്ടയേർഡ് പൊലീസ് ഓഫീസറായിട്ടാണ് ജോജു ഈ ചിത്രത്തിന്റെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
'ജോസഫ് എ മാൻ വിത്ത് എ സ്കാർ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു.