വെയില്‍ മായും നേരത്തെ കഥ പറയുന്ന ഹ്രസ്വ ചിത്രം

By Web Team  |  First Published Dec 17, 2018, 8:17 PM IST

ഇദയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരത് കുമാറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജയന്‍ രാജന്‍, ജാസ്മിന്‍ ഹണി, സജിത സന്ദീപ്, സുദീപ് ടി ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍


കൊച്ചി: വെയില്‍മായും നേരമെന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഉദയാസ്തമയങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ നിര്‍ണ്ണയിക്കുന്നതു പോല വെയില്‍ മായുന്ന നേരത്ത് നമ്മെ തേടിയെത്തുന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥയാണ്  ഹ്രസ്വചിത്രം പറയുന്നത്. ഇദയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരത് കുമാറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജയന്‍ രാജന്‍, ജാസ്മിന്‍ ഹണി, സജിത സന്ദീപ്,  സുദീപ് ടി ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍. ആര്‍ രാംദാസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. അക്ഷയ് ഇ എന്‍ ഛായാഗ്രഹണവും ഷേഖ് ഇലാഹി സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.നിംസ് എഡിറ്റിംഗ് നിർവഹിച്ചപ്പോള്‍ വിനീത് ഇ വിയാണ്  ക്രിയേറ്റീവ് ഡയറക്ടര്‍.

Latest Videos

 

click me!