ലോകം കീഴടക്കാന്‍ നിരവധി ഹോളിവുഡ് സിനിമകളാണ് അണിയറയില്‍ തയ്യാറായി ഇരിക്കുന്നത്. തുടര്‍ച്ചകളായും ആദ്യമായി എത്തുന്നവയും ഒരുപോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ്. 2017ല്‍ റിലീസ് ചെയ്യുന്ന പ്രതീക്ഷയുള്ള സിനിമകള്‍ ഏതൊന്നു നോക്കാം. (ഫോട്ടോ ഗ്യാലറിക്കായി ക്ലിക്ക് ചെയ്യുക)
undefined
തോര്‍: രംഗനോര്‍ക്ക്
ഭൂമിയിലേക്ക് നാടുകടത്തപ്പെട്ട ജർമൻ പുരാണത്തിലെ ചുറ്റികയേന്തിയ തോർ ദേവന്റെ കഥ പറയുന്ന (മാർവെൽ കോമിക്സിന്റെ സാങ്കല്പിക്ക ലോകത്തിൽ) സിനിമയാണ് ഇത്. 2011ല്‍ പുറത്തിറങ്ങിയ തോറിന്റെ തുടര്‍ച്ച. ടൈക വാതിതിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ക്രിസ് ഹംസ്വര്‍ത്ത് തോറിന്റെ വേഷത്തില്‍ എത്തുന്നു. ഒക്ടോബര്‍ 15നു സിനിമ റിലീസ് ചെയ്യും.
സ്പൈഡര്‍മാന്‍ ഹോം കമിംഗ്
2017ല്‍ പ്രദര്‍ശനത്തിന് എത്തുന്ന മറ്റൊരു സൂപ്പര്‍ ഹീറോ സിനിമയാണ് സൂപ്പര്‍മാന്‍ ഹോം കമിംഗ്. ടോം ഹോളണ്ട് ആണ് സ്പൈഡർമാനായി എത്തുന്നത്. അയൺമാൻ റോബർട്ട് ഡൗണിയും സിനിമയിലുണ്ടെന്നാണ് സൂചന. ഓസ്കർ ജേതാവ് മൈക്കൽ കീറ്റന്‍ സിനിമയില്‍ വില്ലനായി എത്തും. ചിത്രം ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തും.
ജസ്റ്റിസ് ലീഗ്
ബാറ്റ്മാന്‍, സൂപ്പര്‍ മാന്‍ ടീമുകള്‍ ഒന്നിക്കുന്ന സൂപ്പര്‍ ഹീറോ സിനിമയാണ് ജസ്റ്റിസ് ലീഗ്. ഹെന്‍റി കാവില്‍ സൂപ്പര്‍മാനാകും. ബെന്‍ അഫ്ലെക് ബാറ്റ്മാനായി എത്തും.
സാക്ക് സ്‌നിഗറാണ് ചിത്രം സംവിധാനം ചെയ്യുക. വണ്ടർ വുമൻ, അക്വാമൻ, സൈബോര്‍ഗ് എന്നിവരാണ് മറ്റ് സൂപ്പര്‍ ഹീറോകള്‍. വാർണർ ബ്രോസിന്റെ ബാനറിലാണ് സിനിമ ഒരുക്കുന്നത്. 2ഡി, 3ഡിഐമാക്‌സ് 3ഡി എന്നിവയിൽ നവംബർ 18ന് സിനിമ പ്രദര്‍ശനത്തിനെത്തും.
(ഫോട്ടോ ഗ്യാലറിക്കായി ക്ലിക്ക് ചെയ്യുക)
ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി വോളിയം.2
2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സിയുടെ രണ്ടാം ഭാഗമാണ് ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി വോളിയം.2. ക്രിസ് പ്രാറ്റ്(പീറ്റര്‍ ക്വില്‍), സോയി സല്‍ദാന(ഗമോറ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെയിംസ് ഗണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 25നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.
ഡണ്‍കിര്‍ക്
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ഡണ്‍കിര്‍ക്. ടോം ഹാര്‍ഡി, മാര്‍ക് റെയ്ലന്‍സ്, കെന്നത്ത് ബെറാങ്ങ്, സിലിയന്‍ മര്‍ഫി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റഫര്‍ നോളനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജൂലൈ 21ന് സിനിമ പ്രദര്‍ശനത്തിന് എത്തും.
ബേവാച്ച്
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹോളിവുഡ് സിനിമയാണ് ബേവാച്ച്. കാരണം ഇന്ത്യയുടെ പ്രിയതാരം പ്രിയങ്ക ചോപ്ര സിനിമയിലുണ്ടെന്നതുതന്നെ. ബേവാച്ച് എന്ന പേരിലിറിങ്ങിയ ടെലിവിഷന്‍ സീരീസിസിന്‍റെ പുതിയ രീതിയിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. ഡ്വെയിന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ എന്നവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സേത് ഗോര്‍ഡന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍- ഡെഡ് മെന്‍ റ്റെല്‍ നോ ടെയില്‍സ്
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാം ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്. ജോഹിം റോണഇംഗ്, എസ്പെന്‍ സാന്റ്ബര്‍ഗ് എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോണി ഡെപ്പ് പ്രധാന വേഷത്തില്‍ എത്തുന്നു. ജയിംസ് ബോണ്ട ചിത്രമായ സ്പെക്ട്രയിൽ വില്ലനായി എത്തിയ ജാവിയർ ബോദമാണ് വില്ലനാകുന്നത്. മെയ് 26ന് ആണ് സിനിമ റിലീസ് ചെയ്യുക.
ട്രാന്‍സ്ഫോര്‍മേഴ്സ്: ദ ലാസ്റ്റ് നൈറ്റ്
ട്രാന്‍സ്ഫോര്‍മേഴ്സ് സീരീസിലെ ഏറ്റവും പുതിയ സിനിമയാണ് ‘ട്രാന്‍സ്ഫോര്‍മേഴ്സ്; ദ് ലാസ്റ്റ് നൈറ്റ്. മൈക്കല്‍ ബേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാര്‍ക്ക് വാള്‍ബര്‍ഗ് പ്രധാനവേഷത്തിലെത്തുന്നു.
ആന്റണി ഹോപ്കിന്‍സ് പുതിയ താരമായി സിനിമയിലെത്തും. ജൂണ്‍ 23നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.
ദ സര്‍ക്കിള്‍
എമ വാട്സണ്‍ നായികയായി എത്തുന്ന സിനിമയാണ് ദ സര്‍ക്കിള്‍. ടോം ഹങ്സാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെയിംസ് പൊന്‍സൊഡറ്റാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡേവ് എഗ്ഗേഴ്സിന്റെ ദ സര്‍ക്കിള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഏപ്രില്‍ 28ന് സിനിമ റിലീസ് ചെയ്യും.
സ്‍നാച്ഡ്
ജോനാഥാന്‍ ലെവിനൊരുക്കുന്ന സിനിമയാ സ്നാച്ഡ്. ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലൊരാളായ ആമി ഷുമറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോള്‍ഡി ഹോണ്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെയ് 12ന് സിനിമ പ്രദര്‍ശനത്തിന് എത്തും.