''സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു....''
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു....
മലങ്കര ഡാമിൽ ജലാശയത്തിൽ 2020-ലെ മറ്റൊരു ദുരന്തമായി അനിൽ അവസാനിക്കുമ്പോൾ അതിനും എട്ട് മണിക്കൂര്‍ മുൻപേ അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലിട്ട ഈ പോസ്റ്റ് വൈറലായി മാറിയിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ അനിലിൻ്റെ പ്രതിഭയെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകൻ സച്ചിയുടെ ജന്മദിനമായിരുന്നു ഇന്ന്.
പിറന്നാൾ ദിനത്തിൽ ഗുരുവും ജേഷ്ഠതുല്യനുമായ സച്ചിയെക്കുറിച്ച് അനിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടതാണ് ഈ വാക്കുകൾ. അയ്യപ്പനും കോശിയും സിനിമയിലെ സിഐ സതീഷ് എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസയാണ് അദ്ദേഹത്തിന് നേടി കൊടുത്തത്. എന്നാൽ ആ കഥാപാത്രത്തിൻ്റെ ഭാവവും സ്വഭാവരീതികളുമെല്ലാം സച്ചിയിൽ നിന്നു തന്നെ പകര്‍ത്തിയതാണ് എന്നാണ് അനിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്...
Posted by Anil P. Nedumangad on Thursday, 24 December 2020