കഥാ പശ്ചാലത്തലം കൊണ്ടും ആവിഷ്ക്കാര മികവുകൊണ്ടും ഉദ്ഘാടന ചിത്രമായ ദി ഇൻസള്‍ട്ട് പ്രേക്ഷണ പ്രശംസ നേടി. വംശീയതക്കും വിദ്വേഷങ്ങള്‍ക്കും മാനവികതയെ തോൽപ്പിക്കാനാവില്ലെന്ന് സന്ദേശം പ്രേക്ഷകരിലേത്തിത്തിച്ച സിനിമ കാണാൻ നിശാഗന്ധിയിൽ നിറഞ്ഞ സദസ്സായിരുന്നു.
കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമ. പശ്ചാമേഷ്യസംഘർഷളുടെ പശ്ചാത്തലമാണ് പ്രേമേയമെങ്കിലും ആഗോളതലത്തില്‍ വളർന്നുവരുന്ന അസഷ്ണുതയാണ് ആദ്യാവസന സിനിമ സംസാരിക്കുന്നത്. വംശീയ വെറിയും അസഷ്ണുതയും കലാപത്തിലേക്കും യുദ്ധത്തിലേക്കും എങ്ങനെ ലോകത്തെ നയിക്കുന്നുവെന്ന് പലസ്തീൻ അഭയാർത്ഥിയായ യാസറിൻറെയും ലബനീസ് കൃസ്‍ത്യാനിയായ ടോണിയുടെയും ജീവിതത്തിലൂടെ സംവിധായകന്‍ സിയാദ് ജയൂരി പറയുന്നു.
undefined
ടോണിയുടെ വീട്ടിലെ അഴുക്കുവെള്ളം പോകുന്ന പൈപ്പ് നന്നാക്കാൻ യാസർ എത്തുന്നു. സംഭവങ്ങള്‍ കൈയ്യാങ്കളിയിൽ തുടങ്ങി ലോക ശ്രദ്ധയാകർഷിക്കുന്ന കോടതി നടപടികളേക്ക് നീങ്ങുന്നു. വംശീയ വെറിയിൽ രാജ്യത്ത് കലാപമുയരുന്നതിനിടെ ഇരുവരും പരസ്പരം മനസിലാക്കി സഹനത്തിൻറെ പാതയിലേക്ക് നീങ്ങുന്നു.
എല്ലാത്തിനും മേലയാണെന്ന് മാനവികയെന്ന് സന്ദേശം പ്രേക്ഷക മനസിലെത്തിക്കുന്ന ഇൻസള്‍ട്ട് നിരവധി അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടി ചിത്രമാണ്.