മലയാളത്തിന്റെ വെള്ളിത്തിരയില്‍ സംവിധായകന്റെ പേര് കണ്ടാല്‍ കയ്യടിക്കുന്നത് ആര്‍ക്കൊക്കെ എന്ന് ചോദിച്ചാല്‍ തമ്പി കണ്ണന്താനവും അക്കൂട്ടത്തിലുണ്ടാകും. തൊണ്ണൂറുകളില്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ തൊപ്പിയണിഞ്ഞ തമ്പി കണ്ണന്താനം കഥാഗതിയിലും ആഖ്യാനത്തിനും രസച്ചരട് മുറുകുന്ന ഒട്ടേറെ സിനിമകളാണ് ഒരുക്കിയത്. അതില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നവയും.

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ മോഹൻലാലിന്റ കരിയര്‍ ഗ്രാഫ് പരിശോധിക്കുമ്പോഴും അതില്‍ തമ്പി കണ്ണന്താനത്തിന് പേര് തിളങ്ങിനില്‍ക്കും. മോഹൻലാലിന് സൂപ്പര്‍ സ്റ്റാര്‍ കസേര ഇട്ടുകൊടുത്തതും തമ്പി കണ്ണന്താനവും ചേര്‍ന്നായിരുന്നുവെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. മോഹൻലാലിനെ മലയാള സിനിമയിലെ രാജാവിന്റെ മകനായി വാഴിച്ച രാജാവിന്റെ മകൻ എന്ന സിനിമ തന്നെ തമ്പി കണ്ണന്താനത്തിനെ അടയാളപ്പെടുത്തുന്നു. ഒരു ഇംഗ്ലീഷ് നോവലില്‍ നിന്നാണ് ആ സിനിമ ഒരുങ്ങുന്നത്. സിഡ്നി ഷെല്‍ഡന്‍ രചിച്ച ‘റേജ് ഓഫ് എയ്ഞ്ചല്‍സ്’. നോവല്‍ വായിച്ചപ്പോള്‍ തന്നെ ഡെന്നിസ് അതിന് തിരക്കഥയെഴുതാൻ തീരുമാനിച്ചു. ആ തിരക്കഥയില്‍ ഒരു സൂപ്പര്‍ഹിറ്റ് കണ്ടെത്താൻ തമ്പി കണ്ണന്താനവും എത്തി. 1986 ജൂലൈ 16ന് രാജാവിന്റെ മകൻ പ്രദര്‍ശനത്തിനെത്തി. ആദ്യ ദിവസം തന്നെ സൂപ്പര്‍സ്റ്റാറിലേക്ക് പദവിയിലേക്ക് ഉയരുകയായിരുന്നു മോഹൻലാല്‍. മോഹൻലാലിന്റെ സംഭാഷണങ്ങള്‍ ആരാധകര്‍ ഏറ്റുപറയാൻ തുടങ്ങിയതും ആ സിനിമയോടു കൂടിയാണ്. പ്രത്യേക താളത്തിലുള്ള മോഹൻലാലിന്റെ ഡയലോഗ് ഡെലിവറി പ്രേക്ഷകരിലേക്ക് എത്തുന്ന രീതിയിലായിരുന്നു തമ്പി കണ്ണന്താനം സംവിധാനം നിര്‍വഹിച്ചതും. ഇന്ദ്രജാലത്തിലെ അധോലോക നായകനായും മോഹൻലാലിനെ കൊണ്ടുവന്ന് തമ്പി കണ്ണന്താനം ഹിറ്റ് കൊണ്ടുവന്നു. മാന്ത്രികവും തമ്പി കണ്ണന്താനത്തിന്റെ തൊപ്പിയിലെ പൊൻതൂവലായി.
മലയാളത്തിന് പുറമെ ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും തമ്പി കണ്ണന്താനം സംവിധാനം ചെയ്‍തിട്ടുണ്ട്. കൂടാതെ മൂന്നു ചിത്രങ്ങൾക്കു തിരക്കഥ എഴുതി. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.