കാഴ്ചക്കാരെ സൃഷ്ടിച്ച് സ്ത്രീയിലെ ഐറ്റം ഡാന്‍സ്

By Web Team  |  First Published Sep 14, 2018, 5:49 PM IST

ചന്ദേരി പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. അമര്‍ കൗശിക്കാണു സംവിധാനം. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണു സ്ത്രീയിലെ ഗാനങ്ങള്‍


മുംബൈ: റിലീസ് ചെയ്തു 48 മണിക്കൂറില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ 10 മില്ല്യണ്‍ കാഴ്ചക്കാരെ സൃഷ്ടിച്ച് ഒരു ഐറ്റം ഡാന്‍സ്. സ്ത്രീയിലെ 'കാമരിയ' ഗാനമാണ് റെക്കോര്‍ഡ് കാണികളുമായി മുന്നോട്ട് കുതിക്കുന്നത്. ഹോറര്‍-കോമഡി ചിത്രമായാണ് സ്ത്രീ തിയറ്ററുകളിലത്തിയത്. നോറാ ഫത്തേഹിയുടെ ഐറ്റം ഡാന്‍സ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. 

ചന്ദേരി പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. അമര്‍ കൗശിക്കാണു സംവിധാനം. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണു സ്ത്രീയിലെ ഗാനങ്ങള്‍. ആസ്ത ഗില്‍, സച്ചിന്‍ സാഖ്വി, ജിഗാര്‍ സരെയ്യ, ദിവ്യ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

Latest Videos

 

സച്ചിന്‍-ജിഗാറിന്റേതാണു സംഗീതം. വായുവിന്റേതാണു വരികള്‍. ഐറ്റം നമ്പറിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നതാണു ഗാനമെന്നാണു വിലയിരുത്തല്‍. 

click me!