വിവാഹം അടുത്ത വർഷം നടക്കുമെന്നാണ് അറിയുന്നത്. 2010ൽ വ്യവസായിയായ അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം
ചെന്നൈ: സംവിധായിക സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഖൻ വനങ്കമുടിയാണ് വരൻ. ഇരുവരുടേയും രണ്ടാം വിവാഹമാണ്. വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖൻ ചലച്ചിത്ര ലോകത്തെത്തിയത്. ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ വനങ്കമുടിയാണ് വിശാഖന്റെ പിതാവ്.
വിവാഹം അടുത്ത വർഷം നടക്കുമെന്നാണ് അറിയുന്നത്. 2010ൽ വ്യവസായിയായ അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ വേദ് എന്ന മകനുണ്ട്. 2017ൽ ഇരുവരും വേർപിരിഞ്ഞു.കൊച്ചടയാൻ എന്ന ചിത്രമാണ് സൗന്ദര്യ ആദ്യം സംവിധാനം ചെയ്തത്. ധനുഷിനെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2 സൂപ്പർഹിറ്റായിരുന്നു.