സച്ചിൻ വാര്യരും കാർത്തിക്കും ഒന്നിക്കുന്ന 'ഷിബു'വിലെ ആദ്യ ഗാനം ശ്രദ്ധേയമാവുന്നു

By Web Team  |  First Published Nov 19, 2018, 8:19 PM IST

 ചിത്രത്തിൽ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനും അഞ്ചു കുര്യനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു


32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു. ചിത്രത്തിൽ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനും അഞ്ചു കുര്യനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. 


സച്ചിൻ വാര്യർ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച 'അലിയുകയായി' എന്ന ആദ്യഗാനം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഗാനത്തിന്റെ വീഡിയോ കാണാം. 

Latest Videos

തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. തൊണ്ണൂറുകളില്‍ പുറത്തുവന്ന സിനിമകള്‍ കണ്ടാണ് ഷിബു ഒരു കടുത്ത ആരാധകനായി മാറുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ട നടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഈ കഥാപാത്രത്തിന്റെ ആഗ്രഹം. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.

click me!