ഒന്‍പത് വര്‍ഷത്തിനിപ്പുറം സൈബര്‍ ലോകത്തെ ട്രോള്‍ രാജാവാണ് ദാമു, വളരെ പെട്ടെന്നാണ് ട്രോളന്മാരുടെ ഹൃദയത്തില്‍ ഈ കഥാപാത്രം തരംഗം സൃഷ്ടിച്ചത്
2009 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്ന ദശമൂലം ദാമു. ചിത്രം ഇറങ്ങിയ കാലത്ത് വലിയ ചര്‍ച്ചകള്‍ ഒന്നും ആയില്ലെങ്കിലും ഒന്‍പത് വര്‍ഷത്തിനിപ്പുറം സൈബര്‍ ലോകത്തെ ട്രോള്‍ രാജാവാണ് ദാമു, വളരെ പെട്ടെന്നാണ് ട്രോളന്മാരുടെ ഹൃദയത്തില്‍ ഈ കഥാപാത്രം തരംഗം സൃഷ്ടിച്ചത്.
ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന്‍ ഷാഫിയോട് അടുത്തിടെ ട്രോളന്മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം സംവിധായകന്‍ വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ല. ദശമൂലം ദാമു എന്ന ടൈറ്റില്‍ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്‍ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്.
ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്‍റെ പക്കലുണ്ടെന്നും സംവിധായകന്‍ പറയുന്നത്. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ദശമൂലം ദാമുവിന്‍റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു.
ഒരു ബോംബ് കഥയ്ക്ക് ശേഷം ധാരാളം ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നും എങ്ങിനെ തുടങ്ങണമെന്ന ആശങ്കയിലാണ് താനെന്നും എന്നാല്‍ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദശമൂലം ദാമുവിന്‍റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു.