സന്തോഷ് പണ്ഡിറ്റ് പറയുന്നു; ഞാന്‍ ത്രില്ലിലാണ്

By Vipin Panappuzha  |  First Published Apr 18, 2017, 8:05 AM IST

കൊല്ലം: മമ്മൂട്ടി ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് മലയാളത്തിലെ മുഖ്യധാര സിനിമയിലേക്ക് ചുവട് വയ്ക്കുകയാണ്. രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സന്തോഷ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ഈ അവസരത്തില്‍ സന്തോഷ് പണ്ഡിറ്റ് ഏഷ്യാനെറ്റ് ന്യൂസി.ടിവിയോട് സംസാരിച്ചു

എന്താണ് കഥാപാത്രം?

Latest Videos

undefined

കഥാപാത്രം എന്താണെന്നത് അല്‍പ്പം സീരിയസ് ആണ്, നല്ലൊരു മുഴുനീള കഥാപാത്രത്തെയാണ് കിട്ടിയിരിക്കുന്നത്. അതിന് ഒപ്പം പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന സ്ക്രിപ്റ്റ്, മമ്മൂട്ടിയുടെ തന്നെ രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് ഇത്തരം ഒരു പ്രോജക്ടില്‍ വരുക എന്നത് തന്നെ വലിയ കാര്യമല്ലെ, പിന്നെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നതാണ് പ്രധാന കാര്യം, അതിന്‍റെ ഒരു ത്രില്ലിലാണ് ഞാന്‍

മുഖ്യധാര സിനിമയിലേക്ക് അങ്ങനെ അരങ്ങേറുകയാണ്?

അങ്ങനെ പറയാന്‍ കഴിയില്ല, എന്‍റെ സിനിമകള്‍ ഇഷ്ടപ്പെട്ട് പലരും അഭിനയിക്കാന്‍ വിളിച്ചിരുന്നു. അതില്‍ വലിയ താരങ്ങളുടെ ചിത്രങ്ങല്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വന്നുപോകുന്ന കഥാപാത്രങ്ങളോട് താല്‍പ്പര്യം ഇല്ലാത്തതിനാല്‍ അതോന്നും സ്വീകരിച്ചില്ല, പ്രധാന്യം ഉണ്ടെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന് പലരോടും പറ‍ഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയെക്കുറിച്ച്?

അത് ചോദിക്കാനുണ്ടോ, സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ മമ്മൂട്ടി അവതരിപ്പിച്ച പലകഥാപാത്രങ്ങളും അദ്ദേഹം എങ്ങനെയായിരിക്കും അഭിനയിച്ചിരിക്കുക എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പിന്നെ ഒരോ സിനിമയോടും അദ്ദേഹം കാണിക്കുന്ന് ആത്മാര്‍ത്ഥത ഒരു പാഠമാണ്. നേരിട്ട് ഇതുവരെ പരിചയപ്പെട്ടിട്ടില്ല, ഇത് അതിന് കൂടിയുള്ള അവസരമായിരിക്കും.

പുതിയ പ്രോജക്ടുകള്‍ക്കിടയില്‍ മറ്റൊരു സിനിമ?

ഒരേ സമയം രണ്ട് പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ഈ അവസരം വരുന്നത്.  'ഉരുക്കുസതീശന്‍', 'ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍' എന്നീ ചിത്രങ്ങള്‍ ചെയ്തുവരുകയായിരുന്നു. ഉരുക്കുസതീശന്‍ ചെയ്യുന്നതിനായി മൊട്ടയടിച്ചു, ആ ലുക്കിലായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ഉരുക്ക് സതീശനില്‍ നിന്നും ബ്രേക്ക് എടുത്തിട്ടാണ് മമ്മൂക്ക ചിത്രത്തിലേക്ക് എത്തുന്നത്. ഈ ചിത്രം അടുത്ത ഓണത്തിന് തീയറ്ററില്‍ എത്തും എന്നാണ് അറിയുന്നത്.

click me!