'കാക്കേ കാക്കേ കൂടെവിടെ'യിലും ബാലുവിന്റെ മാജിക്; വൈറലായി വീഡിയോ

By Web Team  |  First Published Oct 11, 2018, 5:25 PM IST

സാധാരണക്കാരനു പോലും മനസിലാവുന്ന രീതിയില്‍ വയലിനില്‍ മായാജാലം തീര്‍ത്ത ബാലഭാസ്കറിന്റെ വ്യത്യസ്ത വീഡിയോയുമായി മെന്റലിസ്റ്റ് ആദി. വേറിട്ട രാഗങ്ങളില്‍ കാക്കേ കാക്കേ കൂടെവിടെയെന്ന കവിത വയലിനില്‍ വായിക്കുന്ന വീഡിയോയാണ് ആദി പങ്കു വച്ചിരിക്കുന്നത്. 


കൊച്ചി: സാധാരണക്കാരനു പോലും മനസിലാവുന്ന രീതിയില്‍ വയലിനില്‍ മായാജാലം തീര്‍ത്ത ബാലഭാസ്കറിന്റെ വ്യത്യസ്ത വീഡിയോയുമായി മെന്റലിസ്റ്റ് ആദി. വേറിട്ട രാഗങ്ങളില്‍ കാക്കേ കാക്കേ കൂടെവിടെയെന്ന കവിത വയലിനില്‍ വായിക്കുന്ന വീഡിയോയാണ് ആദി പങ്കു വച്ചിരിക്കുന്നത്. ഹൃദയത്തിന്റെ സംവാദം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. 

വയലിനിലെ ചില ടെക്നിക്കുകള്‍ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വീഡിയോയില്‍ ബാലഭാസ്കര്‍ സംസാരിക്കുന്നത്. വ്യത്യസ്ത രാഗങ്ങളില്‍ കുട്ടിപ്പാട്ട് തീര്‍ക്കുന്ന ബാലഭാസ്കറിനെ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്. 

Latest Videos

ബാലഭാസ്കറിന്റെ കാണാത്ത വീഡിയോകള്‍ ഇതിനു മുന്‍പും ആദി പങ്കു വച്ചിരുന്നു. മകള്‍ തേജസ്വിനി ബാലയെ സദസിനും പരിചയപ്പെടുത്തുന്ന വീഡിയോ പങ്കു വച്ചതും ആദിയായിരുന്നു. വയലിനിലെ ബാലഭാസ്കര്‍ മാന്ത്രികത അവസാനിക്കില്ലെന്ന് വ്യക്തമാകുന്നതാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. 
 

click me!