ചെന്നൈ: മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്ന കമല്‍ഹാസനെ പ്രശംസിച്ച് രജനീകാന്ത്. കാര്യക്ഷമതയുള്ള ആളാണ് കമല്‍ഹാസനെന്നും ജനങ്ങളുടെ ആത്മവിശ്വാസം കമല്‍ഹാസന്‍ നേടിയെടുക്കുമെന്നാണ് രജനീകാന്ത് പറഞ്ഞത്. മക്കള്‍ നീതി മയ്യം എന്ന തന്‍റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം കമല്‍ഹാസന്‍ നടത്തിയത് ബുധാനാഴ്ചയാണ്.
സിനിമയിലും രാഷ്ട്രീയത്തിലും രണ്ടുവഴികളാണ് തങ്ങള്‍ക്കെന്ന് രജനീകാന്ത് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടുവഴികളാണ് രാഷ്ട്രീയത്തില്‍ തങ്ങള്‍ സ്വീകരിച്ചതെങ്കിലും സാമൂഹ്യ ക്ഷേമമാണ് രണ്ടുപേരുടെയും ലക്ഷ്യമെന്ന് രജനീകാന്ത് പറഞ്ഞു.
കമല്‍ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെക്കുറിച്ചുള്ള അഭിപ്രയാമെന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രജനീകാന്ത്. കഴിഞ്ഞ ഡിസംബറിലാണ് തന്‍റെ രാഷ്ട്രീയ പ്രഖ്യാപനം രജനീകാന്ത് നടത്തുന്നത്.