ലോകത്തിനായി ചാപ്ലിന്‍റെ സന്ദേശങ്ങള്‍

By Web Desk  |  First Published Apr 16, 2016, 3:28 PM IST

ലോക സിനിമയിലെ അതുല്യനായ അഭിനയ ചക്രവര്‍ത്തിയായിരുന്നു ചാര്‍ളി ചാപ്ലിന്‍. ഇന്നും ലോകത്തെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഈ കലാകാരന്റെ 127മത് ജന്മദിനമാണ് ഇന്ന്. 

അഞ്ചാം വയസ്സുമുതല്‍ അഭിനയിച്ചുതുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80ആം വയസ്സുവരെ അഭിനയരംഗത്തു തുടര്‍ന്നു. ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് 'ട്രാമ്പ്' എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.

Latest Videos

undefined

ജീവിതത്തിലെ ദുരിതങ്ങളിലൂടെയാണ് ചാപ്ലിന്‍ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്, ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്ന് ചലച്ചിത്രങ്ങള്‍ രൂപപ്പെടുത്തിയ ചാപ്ലിന്‍ ലോകത്തിന് മുന്നില്‍ വച്ച ചില വാചകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ജീവിതം ഒരു ദുരന്തമാണ് ക്ലോസ്ആപ്പില്‍, എന്നാല്‍ ലോങ്ങ് ഷോട്ടില്‍ അത് ഒരു തമാശയാണ്

ചിരിയില്ലാത്ത ദിനങ്ങള്‍, പാഴ് ദിനങ്ങളാണ്

നാം കുറേ ആലോചിക്കുന്നു, എന്നാല്‍ അനുഭവിക്കുന്നത് കുറച്ച് മാത്രം

പരാജയത്തിന് ഒരു പ്രധാന്യവും ഇല്ല, അത് നിങ്ങളെ സ്വയം വിഡ്ഢിയാക്കുവാനുള്ള ശൗര്യം നല്‍കും

ഈ  ദുഷിച്ച ലോകത്ത് ഒന്നും ശാശ്വതമല്ല, നമ്മുടെ പ്രതിസന്ധികള്‍ പോലും

അവസാനം, എല്ലാം ഒരു നേരമ്പോക്ക് മാത്രമാകും

മദ്യപിക്കുമ്പോഴാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവരുക

താഴോട്ട് നോക്കിനില്‍ക്കുന്ന ഒരു വ്യക്തിക്ക് മഴവില്ല് കാണുവാന്‍ സാധിക്കില്ല

എന്റെ വേദന ചിലര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നു, എന്നാല്‍ എന്റെ ചിരി ഒരിക്കലും മറ്റൊരാള്‍ക്ക് വേദനയാകില്ല

click me!