സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ധിഖ് ആവർത്തിച്ച് വ്യക്തമാക്കി.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ്. വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിർദ്ദേശം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അമ്മയിൽ ഭിന്നതയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ധിഖ് ആവർത്തിച്ച് വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ആരും ഇതേവരെ ആരും നേരിട്ട് പരാതിപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. പരാതി കിട്ടിയാൽ നടപടി എടുക്കും.
സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ 'അമ്മ' പ്രതികരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്നും സിദ്ദിഖ് പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടിയിട്ടില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ്. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.