പുഷ്പ, ബാഹുബലി സിനിമകളുടെ നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി 21കാരി

By Web Team  |  First Published Sep 19, 2024, 6:57 AM IST

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. 


ബെം​ഗളൂരു: ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. 

കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്ന്കാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

Latest Videos

tags
click me!