ദില്ലി: സിനിമാ പ്രൊമോഷനിടയില്‍ ജാതി അധിക്ഷേപ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് സല്‍മാന്‍ ഖാനും കത്രീന കെയ്ഫിനുമെതിരെ ഹര്‍ജി. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി കോടതിയില്‍ ഹര്‍നാം സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്.
ദില്ലി കമ്മീഷനിലെ മുന്‍ ചെയര്‍മാനാണ് ഹര്‍നാം സിംഗ്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോളാണ് ഇരുവരും ജാതി അധിക്ഷേപ പ്രസ്താവനകള്‍ നടത്തിയത്. സല്‍മാന്‍റെ പ്രസ്താവനയെ എതിര്‍ക്കാതെ കത്രീനയും തന്‍റെ പെരുമാറ്റത്തിലൂടെ ജാതി അധിക്ഷേപം നടത്തിയെന്നാണ് ഹര്‍നാം സിംഗ് പറയുന്നത്.
ഇത്തരം പ്രസ്താവനകളിലൂടെ ആ ജാതിയില്‍പ്പെട്ടവരെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ഹര്‍നാം സിംഗ് ആരോപിക്കുന്നുണ്ട്. പരാതിയില്‍ പൊലീസിന്‍റെ മറുപടി ദില്ലി കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 27 നാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്.