അഡാറ് ലവിലെ രണ്ടാം ഗാനത്തിന് നാല് മണിക്കൂറിനകം '130 കെ ഡിസ്‍ലൈക്ക്'

By Web Team  |  First Published Sep 20, 2018, 11:17 PM IST

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യമലരായ ബീവി എന്നു തുടങ്ങുന്ന ഗാനം ആരും മറന്നുകാണില്ല. ഓണ്‍ലൈന്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച ഗാനമായിരുന്നു അത്. ഗാനത്തിലെ ഒരു രംഗത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ പ്രിയ വാര്യര്‍ എന്ന പുതിയ താരോദയവും ഉണ്ടായി. 

അഡാറ് ലവിലെ രണ്ടാമത്തെ  ഗാനമെത്തിയിരിക്കുകയാണ്. എന്നാല്‍ വാനോളം പുകഴ്ത്തി ആളുകള്‍ സ്വീകരിച്ച രീതിയിലല്ല പുതിയ ഗാനത്തെ ആളുകള്‍ വരവേറ്റിരിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ഗാനമായിരുന്നു മാണക്യമലരെങ്കില്‍ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന പുതിയ ഗാനം 12000 ആളുകള്‍ 130000 പേരാണ് ഇതുവരെ അണ്‍ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം അഞ്ച് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടിട്ടുണ്ട്.

Latest Videos

അതേസമയം ചിത്രത്തിന്‍റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും കൂട്ടരും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. 'ഫസ്റ്റ് ടൈം ഈസ് ബോറിങ്, നെസ്റ്റ് ടൈം വില്‍ ഗെറ്റ് ദ ഫീലിങ്' എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്‍റെ കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞുവയ്ക്കുന്നത്.

കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ എന്‍റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും വിലയിരുത്താതെയുള്ള വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

click me!