നേരത്തെ പ്രിയ വാര്യര്‍ക്കെതിരെ ഡിസ് ലൈക്ക് ക്യാംപെയിന്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അഡാറ് ലൗവിനെതിരെ ഡീഗ്രേഡിംഗ് ആരംഭിച്ചത്. പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകർക്കാൻ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഒമര്‍
കൊച്ചി: പ്രിയ വാര്യറുടെ കണ്ണിറുക്കും മനോഹരമായ ഗാനങ്ങളും കൊണ്ട് ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞ 'ഒരു അഡാറ് ലൗ' ഫെബ്രുവരി 14 ന് പ്രദര്‍ശനത്തിനെത്തുകയാണ്. വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്. അതിനിടയിലാണ് ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് ക്യാംപെയിന്‍ ശക്തമാകുന്നുവെന്ന് കാട്ടി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയത്.
നേരത്തെ പ്രിയ വാര്യര്‍ക്കെതിരെ ഡിസ് ലൈക്ക് ക്യാംപെയിന്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അഡാറ് ലൗവിനെതിരെ ഡീഗ്രേഡ് ആരംഭിച്ചത്. പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകർക്കാൻ കരുതികൂട്ടി ഡീഗ്രേഡിംഗ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ ദുഖകരമാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച് ഒമര്‍ ലുലു കൂടെ നിന്നില്ലെങ്കിലും പിറകിൽ നിന്ന് കുത്തിവീഴ്ത്താൻ ശ്രമിക്കരുതെന്ന് അപേക്ഷിച്ചു.
ഒമര്‍ ലുലുവിന്‍റെ കുറിപ്പ്
പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകർക്കാൻ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ് ,അതിനിടയിൽ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്.ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല ..കൂടെ നിന്നില്ലെങ്കിലും പിറകിൽ നിന്ന് കുത്തിവീഴ്ത്താൻ ശ്രമിക്കരുത് അപേക്ഷയാണ്.