വ്യത്യസ്തമായ ട്രെയിലറുമായി കേരളത്തില്‍ നിന്നും ഒരു നോവല്‍

By Web Team  |  First Published Oct 29, 2018, 3:31 PM IST

'ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിൻ' എന്ന പുസ്തകം വായിക്കാൻ ഒരുങ്ങുന്നവരെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.  പരസ്യ ഏജൻസിയായ ഓക്ക് ട്രീയാണ് ഈ ട്രെയിലര്‍ ഒരുക്കിയത്


സിനിമയെ വെല്ലുന്ന ട്രെയിലറുമായി കേരളത്തില്‍ നിന്നും ഒരു നോവല്‍. വെറ്റിനറി ഡോക്ടറും എഴുത്തുകാരനുമായ തൃശൂർ സ്വദേശി വെസ്റ്റിൻ വർഗീസിന്‍റെ 'ദ ഷാഡോ ഓഫ് ദി സ്റ്റിം എഞ്ചിന്‍' എന്ന ബുക്കിനാണ് ട്രെയിലര്‍ ഒരുക്കിയിരുന്നത്. വെസ്റ്റിന്‍റെ തന്നെ ആശയമായിരുന്നു വിദേശരാജ്യങ്ങളിൽ കാണുന്നതു പോലെ ഒരു ബുക്ട്രെയ്‌ലർ പുറത്തിറക്കുക എന്നത്. 

'ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിൻ' എന്ന പുസ്തകം വായിക്കാൻ ഒരുങ്ങുന്നവരെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.  പരസ്യ ഏജൻസിയായ ഓക്ക് ട്രീയാണ് ഈ ട്രെയിലര്‍ ഒരുക്കിയത്. കഥയ്ക്ക് ഇണങ്ങുന്ന സ്ക്രിപ്റ്റ് തയാറാക്കി ട്രെയ്‌ലർ സംവിധാനം ചെയ്തത് ഓക്ക് ട്രീയുടെ ക്രീയേറ്റീവ് ഡയറക്ടർ ആയ ഫേവർ ഫ്രാൻസിസ് ആണ്. 

Latest Videos

undefined

ഹാരിപോട്ടർ കഥകൾ പോലെയുള്ള ഒരു പുസ്തകമാണ് വെസ്റ്റിൻ എഴുതിയിരിക്കുന്നത്. സുനാമിയിൽ വീട് നഷ്ടപ്പെട്ട രണ്ടു കുട്ടികൾ വനത്തിൽ ഒറ്റപ്പെട്ടു പോകുന്നു. അവരുടെ സാഹസികതയും അതിജീവനവുമാണ് നോവലിന്‍റെ ഇതിവ‍ൃത്തം. അതിനാല്‍ തന്നെ തീര്‍ത്തും കുട്ടികള്‍ക്ക് വേണ്ടിയുള്ള നോവല്‍ അവരിലേക്ക് എത്തിക്കാന്‍ വീഡിയോ നല്ല മാര്‍ഗമാണെന്ന് തോന്നിയെന്ന് ഫേവർ ഫ്രാൻസിസ് പറയുന്നു.

ഡിസി മാംഗോ പ്രസിദ്ധീകരിക്കുന്ന നോവലിന്‍റെ ട്രെയിലറിന് ക്യാമറയും എഡിറ്റിങ്ങും  നിർവഹിച്ചത് ആൽബിൻ ആന്‍റുവാണ്. ട്രെയിലറിന്‍റെ മ്യൂസിക്ക് സംഗീത് പവിത്രനാണ്.  ശ്രീഹരി കൈലാസ് , സ്വൽഹ ഫാത്തിമ എന്നിവരാണ് ട്രെയ്‌ലറിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

click me!