ഫഹദിനുവേണ്ടി നസ്രിയ പാടിയ ഗാനം! 'വരത്തന്‍' വീഡിയോ സോംഗ്

By Web Team  |  First Published Sep 13, 2018, 7:18 PM IST

നീ എന്നാരംഭിക്കുന്ന ഗാനം പരസ്യചിത്രങ്ങളുടെ ഫോര്‍മാറ്റിലാണ് അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. 


ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനിലെ വീഡിയോ സോംഗ് എത്തി. നീ എന്നാരംഭിക്കുന്ന ഗാനം പരസ്യചിത്രങ്ങളുടെ ഫോര്‍മാറ്റിലാണ് അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുശിന്‍ ശ്യാം. ശ്രീനാഥ് ഭാസിയും നസ്രിയ നസിമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. 

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദും ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ്. പറവയിലെ രസമുള്ള ഫ്രെയ്‍മുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലിറ്റില്‍ സ്വയാമ്പ് ആണ് വരത്തന്‍റെയും ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്. സൗണ്ട് ഡിസൈന്‍ തപസ് നായക്. വിതരണം എ ആന്‍റ് എ റിലീസ്. സെപ്റ്റംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

Latest Videos

 

click me!