പ്രണയം പറയാന്‍ പേടിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയിലൂടെ തുടങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഒരു നാടോടിയുടെ കുഞ്ഞിനോട് തോന്നുന്ന വാത്സല്യത്തിലാണ് കുന്നി അവസാനിക്കുന്നത്
കടുംകാപ്പി എന്ന പ്രേമഗാനം മലയാളികളുടെ ചുണ്ടില്‍ ഇപ്പോഴും മൂളിക്കൊണ്ടിരിക്കുകയാണ്. പ്രണയവും സൗഹൃദവും നിറഞ്ഞ് നിന്ന കടുംകാപ്പിക്ക് ശേഷം അതേ ടീം വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് 'കുന്നി'യിലൂടെ. 'കൺമഷിക്കണ്ണല്ലെടീ കുന്നീ നിനക്കെന്തൊരു ചന്തമെടീ'... എന്ന ഗാനം ഇതിനകം യൂട്യൂബിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഒരുപാട് പേര്‍ കേട്ടു കഴിഞ്ഞു.
സംഭാഷണങ്ങളിലൂടെയും അതിന് ശേഷം പാട്ടിലേക്ക് കടന്ന് പ്രത്യേകമായൊരു വികാരം കാണുന്ന പ്രേക്ഷനും കേള്‍ക്കുന്ന ശ്രോതാവിനും പകരുന്ന രീതിയിലാണ് കുന്നിയുമായി അണിയറക്കാര്‍ എത്തിയിരിക്കുന്നത്. 16 മിനിറ്റോളം നീളുന്ന വീഡിയോ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെയ്ക്കാന്‍ കുന്നിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
undefined
പ്രണയം പറയാന്‍ പേടിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയിലൂടെ തുടങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഒരു നാടോടിയുടെ കുഞ്ഞിനോട് തോന്നുന്ന വാത്സല്യത്തിലാണ് കുന്നി അവസാനിക്കുന്നത്. ഇതിനൊപ്പം കാര്യമറിയാതെ ഇതരസംസ്ഥാനക്കാരോട് നമ്മള്‍ എത്ര മോശമായാണ് പെരുമാറുള്ളതെന്ന വിമര്‍ശനവും പ്രകടമാണ്.
ടി ടി നിഖിൽ ആണ് കുന്നിയുടെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം, ആലാപനം നിഖിൽ ചന്ദ്രൻ, നിർമാണം -റഹീം ഖാൻ, അരുൺ ലാൽ. നിഖിൽസിന്‍റെയാണ് വരികള്‍. ഛായാഗ്രഹണം ലിബാസ് മുഹമ്മദ് മനോഹരമാക്കിയിരിക്കുന്നു. യൂട്യൂബില്‍ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് കുന്നി കണ്ടുകഴിഞ്ഞത്.