എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്നതാണ്. മോഹന്‍ലാലിന്‍റെ ശബ്ദം ഗാനത്തെ അതി മനോഹരമാക്കിയിട്ടുണ്ടെന്നാണ് ആരാധക പക്ഷം. എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടി അഴിച്ചാടുന്ന ചില രാത്രികള്‍ എന്ന വിവരണത്തോടെയാണ് മോഹന്‍ലാല്‍ ഗാനം ആലപിക്കുന്നത്
മലയാള ചലച്ചിത്ര മേഖലയെന്നല്ല ഇന്ത്യന്‍ സിനിമ തന്നെ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഒടിയനെ കാണാനായി. വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ വമ്പന്‍ സര്‍പ്രൈസുകളിലൊന്ന് പുറത്തുവന്നു. മോഹന്‍ലാല്‍ പിന്നണി ഗായകനായെത്തുന്നുവെന്ന സര്‍പ്രൈസ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടു.
എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്നതാണ്. മോഹന്‍ലാലിന്‍റെ ശബ്ദം ഗാനത്തെ അതി മനോഹരമാക്കിയിട്ടുണ്ടെന്നാണ് ആരാധക പക്ഷം. എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടി അഴിച്ചാടുന്ന ചില രാത്രികള്‍ എന്ന വിവരണത്തോടെയാണ് മോഹന്‍ലാല്‍ ഗാനം ആലപിക്കുന്നത്.
പ്രഭാവർമ്മയുടെ വരികൾക്ക് എം. ജയചന്ദ്രനാണു സംഗീതം നൽകിയിരികുന്നത്. ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഡിസംബർ 14 നാണ് ഒടിയന്‍ തീയറ്ററുകളിലെത്തുക.
ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റിലീസിനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്. ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ ആഗോളതലത്തിലുള്ള സ്ക്രീന്‍ കൗണ്ട് കേട്ടാല്‍ ഞെട്ടും. ലോകമാകമാനം 3500 തീയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.